വീഡിയോ കോളിൽ ആരാധകർക്കായി പാട്ടുപാടി മമ്മൂട്ടി, വീഡിയോ

0
9806

ആരാധകരുമായുള്ള വീഡിയോ കോളിൽ മമ്മൂട്ടി പാട്ട് പാടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ഉണ്ണിയാർച്ച എന്ന ചിത്രത്തിലെ അന്ന് നിന്നെ കണ്ടതിൽ പിന്നെ എന്ന മമ്മൂക്കാ വീഡിയോ കോളിൽ ആലപിച്ചത്.

2018-ൽ റിലീസ് ചെയ്ത അങ്കിളിലെ എന്താ ജോൺസാ കള്ളില്ലേ കല്ലുമ്മക്കായില്ലേ എന്ന ഗാനമാണ് മമ്മൂട്ടി അവസാനമായി സിനിമയിൽ പാടിയത്.
മമ്മൂട്ടിയുടെ പുതിയ ചിത്രം വണ്ണാണ് ഇനി റിലീസ് ചെയ്യാനുള്ളത്.
കേരള മുഖ്യമന്ത്രിയായി വേഷമിടുന്നമമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് കടയ്ക്കൽ ചന്ദ്രൻ എന്നാണ്. പൂർണമായും കേരള രാഷ്ട്രീയപശ്ചത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്.
മമ്മൂട്ടിക്ക് ഒപ്പം മുരളി ഗോപി, ജോജു ജോർജ്, രഞ്ജി പണിക്കർ, വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനിവാസൻ, മാത്യു തോമസ്, ബാലചന്ദ്ര മേനോൻ, സുദേവ് നായർ, സുരേഷ് കൃഷ്ണ, സലിം കുമാർ, സുധീർ കരമന, ശങ്കർ രാമകൃഷ്ണൻ, അലസിയർ, ശ്യാമ പ്രസാദ്, നന്ദു, മാമുക്കോയ, മേഘനാദൻ, വി കെ ബൈജു, മുകുന്ദൻ, ജയകൃഷ്ണൻ, ജയൻ ചേർത്തല, ബാലാജി ശർമ്മ, വെട്ടുക്കിളി പ്രകാശ്, രശ്മി ബോബൻ, ഗായത്രി അരുൺ, അർച്ചന മനോജ്, പ്രമീള ദേവി, സുബ്ബ ലക്ഷ്മി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.