ചലച്ചിത്ര പിന്നണി ഗായകനും നടനുമായ സീറോ ബാബു അന്തരിച്ചു

0
603

കൊച്ചി : ചലച്ചിത്ര പിന്നണി ഗായകനും നടനും മ്യൂസിക് ഡയറക്ടറുമായിരുന്ന സീറോ ബാബു അന്തരിച്ചു. എൺപതുവയസായിരുന്നു. നാടകത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള രംഗപ്രവേശം.

1964 ൽ 18 ആം വയസ്സിൽ കുടുംമ്പിനിക്ക് വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്ര ഗാനം. 300 ലധികം സിനിമാഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. പി. ജെ. ആന്റണിയുടെ നാടകത്തിൽ ഓപ്പൺ സീറോ എന്ന ചൂതാട്ടക്കാരന്റെ വേഷം ചെയ്തു. ‘ദൈവവും മനുഷ്യനും’ എന്ന നാടകത്തിലെ ഗാനം ‘ഓപ്പൺ സീറോ വന്നു കഴിഞ്ഞാൽ വാങ്ങും ഞാനൊരു മോട്ടോർ കാർ ‘എന്ന ഗാനമാണ് കെജെ ബാബുവിനെ സീറോ ബാബുവാക്കിയത്. വിവാഹിതനായ ഇദ്ദേഹത്തിന് സൂരജ്, സുൽഫിക്കർ, ദീപ, സബിത എന്നീ നാല് മക്കളുണ്ട്.

അഞ്ചു സുന്ദരികൾ, മാടത്തെരുവി കൊലക്കേസ്, തോമാശ്ലീഹ, സിദ്ധിക് ലാൽ സംവിധാനം ചെയ്ത കാബൂളിവാല, രണ്ടാം ഭാവം എന്നീ ചിത്രങ്ങളിൽ പാടി. വിദേശത്തടക്കം നിരവധി വേദികളിൽ സംഗീതമവതരിപ്പിച്ചു .2005ൽ കേരള സംഗീത നാടക അക്കാഡമിയുടെ അംഗീകാരവും ബാബുവിവിനെ തേടിയെത്തി.