പോസ്റ്ററിൽ താൻ ബലാത്സംഗം ചെയ്യപ്പെടുന്ന ചിത്രം, സംവിധായകന്റെ കരണത്തടിച്ചതായി നടി വിചിത്ര

0
575

താൻ അഭിനയിച്ച സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് ലഭിച്ചതിൽ മനംനൊന്ത് ഒരു സംവിധായകനെ തല്ലിയിട്ടുണ്ടെന്ന് നടി വിചിത്ര. ഷക്കീല മലയാളം ഇൻഡസ്ട്രിയിൽ സജീവമായ കാലത്ത് ഒരു മലയാള സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. അന്ന് താനൊരു സിനിമയിൽ അഭിനയിച്ചാൽ ശ്രദ്ധിക്കപ്പെടുമോ എന്ന സംശയം ഉണ്ടായിരുന്നു. ഇതെപ്പറ്റി സംവിധായകനോട് ചോദിച്ചപ്പോൾ മമ്മൂട്ടിയെ വെച്ച് സിനിമ സംവിധാനം ചെയ്തയാളാണെന്നായിരുന്നു അയാളുടെ അവകാശവാദം.

പരീക്ഷ പോലും എഴുതാതെയാണ് ആ സിനിമ ചെയ്തത്. മാന്യമായി മാത്രമേ ചിത്രീകരിക്കൂ എന്ന് അയാൾ ഉറപ്പുപറഞ്ഞിരുന്നു. ദിവസങ്ങൾക്ക് ശേഷം അയാൾ വീണ്ടും വിളിച്ചു. കുളിസീനും ബലാത്സംഗ രംഗവും ആയിരുന്നു അത്. മോശമായി ചിത്രീകരിക്കില്ലെന്ന് അയാൾ ഉറപ്പ് പറഞ്ഞു. എന്നാൽ ബലാത്സംഗ രംഗമാണ് സിനിമയുടെ പോസ്റ്ററിലുണ്ടായിരുന്നത്.

സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് ലഭിച്ചതോടെ തനിക്ക് സങ്കടവും ദേഷ്യവുംസഹിക്കാനായില്ല. വഞ്ചിക്കപ്പെട്ടതായി തോന്നി. ദേഷ്യം സഹിക്കാതെയായപ്പോൾ അയാളെ കാണാൻ ചെന്നു. ആദ്യം അയാളുടെ കരണത്തടിക്കുകയാണ് ചെയ്തത്. പിന്നെ ചീത്തയും വിളിച്ചു. വിചിത്ര തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ഒരു കാലത്ത് തമിഴ് സിനിമയിൽ ഗ്ലാമർ വേഷങ്ങളിൽ നിറഞ്ഞു നിന്ന താരമായിരുന്നു വിചിത്ര. ഏഴാമിടം, ഗന്ധർവ്വരാത്രി എന്നീ മലയാള സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്.