തിരുവനന്തപുരം: കേരളത്തിലെ സിനിമാ തിയറ്ററുകൾ ഉടൻ തുറക്കും. മുഖ്യമന്ത്രിയുമായി സംഘടന പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. അതേസമയം, സെക്കൻഡ് ഷോ നടത്താൻ അനുവദിക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡ് പ്രതിസന്ധിമൂലം അടഞ്ഞുകിടന്ന സമയത്തെ സാമ്പത്തിക നഷ്ടങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതിനെ തുടർന്നാണ് സിനിമാ തിയറ്ററുകൾ തുറക്കാൻ തീരുമാനിച്ചതെന്ന് സംഘടന പ്രതിനിധികൾ പറഞ്ഞു.
തിയറ്ററുകൾ എന്ന് തുറക്കാമെന്ന കാര്യം സംഘടന പ്രതിനിധികൾ കൊച്ചിയിൽ യോഗം ചേർന്ന് തീരുമാനിക്കും. ഫിലിം ചേംബർ, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, തിയറ്റർ സംഘടനയായ ഫിയോക് എന്നീ സംഘടനകളുടെ പ്രതിനിധികളാണ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത്.