ഒരിക്കലും നായികയാകരുതെന്ന് സംവിധായകൻ പറഞ്ഞു: മഞ്ജുപിള്ള

0
570

പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട ഹാസ്യതാരമാണ് മഞ്ജുപിള്ള. താരം അഭിനയിച്ചു കൊണ്ടിരിക്കുന്ന തട്ടീം മുട്ടീം എന്ന പരമ്പര വൻഹിറ്റാണ്. .മലയാളത്തിലെ പ്രശസ്തനായ ഒരു സംവിധായകൻ തനിക്ക് നൽകിയ നിർദേശത്തെപ്പറ്റി വ്യക്തമാക്കിയിരിക്കുകയാണ് മഞ്ജുപിള്ള.

നീ നായിക ആകരുത്, കെപിഎസി ലളിത ആയാൽ മതിയെന്നാണ് മലയാളത്തിലെ പ്രശസ്തനായ ഒരു സംവിധായകൻ പണ്ട് എന്നോട് പറഞ്ഞത്. അഭിനയത്തിലായാലും ജീവിതത്തിലായാലും ലളിത അമ്മയോടൊപ്പം തന്നെയാണ് എന്റെ യാത്ര.

എനിക്ക് അമ്മയെ പിരിഞ്ഞിരിക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്. അമ്മയ്ക്ക് എന്നെയും. ചിലപ്പോഴൊക്കെ സീരിയൽ ഷൂട്ടിംഗ് സമയത്ത് ഭയങ്കര കോമഡിയായിരിക്കും. ലൊക്കേഷനിൽ എല്ലാവരുമായും നല്ല ബോണ്ടിംഗ് ആയിക്കഴിഞ്ഞു. ചില ജോഡികൾ പലപ്പോഴും പ്രേക്ഷകർ ഏറ്റെടുക്കും.

അങ്ങനെ പല ജോഡികളുടെയും ഒരു കണ്ണിയാകാൻ എനിക്ക് ഭാഗ്യം കിട്ടിയിട്ടുണ്ട്. ഏതു മേഖലയിലാണെങ്കിലും വിജയിക്കാൻ സത്യസന്ധത അത്യാവശ്യമാണ്. ചെയ്യുന്ന കാര്യത്തിൽ ഒരു കലർപ്പുമില്ലാതെ പൂർണമായും സത്യസന്ധതയോടെ ചെയ്തുതീർക്കുക, ഉറപ്പായും നല്ല ഫലം കിട്ടും താരം പറയുന്നു.