വഴിയില്‍ കുഴിയുണ്ട് എന്നല്ല കുഴിയില്‍ വഴിയുണ്ട് ‘എന്ന് വായിക്കണം: നടന്‍ ജോയ് മാത്യു

0
124

തിരുവനന്തപുരം: ‘ന്നാ താന്‍ കേസ് കൊട്’ സിനിമയുടെ പരസ്യ വാചകവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി പിണറായി വിജയന്‍. ഫേസ്ബുക്കിലാണ് നടന്‍ തന്റെ പ്രതികരണമറിയിച്ചത്.

”വഴിയില്‍ കുഴിയുണ്ട് , മനുഷ്യര്‍ കുഴിയില്‍ വീണ് മരിക്കുന്നുമുണ്ട്. സഹികെട്ട് കോടതി സ്വമേധയാ ഇടപെടുന്നുമുണ്ട് -ഈ യാഥാര്‍ഥ്യത്തെ ഒരു സിനിമയുടെ പരസ്യത്തിനുവേണ്ടി ഉപയോഗിച്ച അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങള്‍. അതിനെതിരെ മോങ്ങുന്ന അസഹിഷ്ണതയുടെ ആള്‍രൂപങ്ങള്‍ക്ക് നമോവാകം. എന്നിട്ടും മതിയാകുന്നില്ലെങ്കില്‍ ‘ന്നാ താന്‍ കേസ് കൊട് ‘ NB:തിരുത്ത് ‘വഴിയില്‍ കുഴിയുണ്ട് എന്നല്ല കുഴിയില്‍ വഴിയുണ്ട് ‘എന്നാണ് വായിക്കേണ്ടത്.”- ജോയ് മാത്യു കുറിച്ചു.