കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ’ ഉടൻ തിയേറ്ററുകളിലേക്ക്

0
81

ഇന്ദ്രജിത് സുകുമാരൻ, നൈല ഉഷ, ബാബുരാജ്, സരയു മോഹൻ, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സനൽ വി.ദേവൻ സംവിധാനം ചെയ്യുന്ന ”കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ” എന്ന സിനിമയുടെ ചിത്രീകരണം ചാലക്കുടിക്ക് അടുത്ത് ഇരിഞ്ഞാലക്കുടയിൽ സമാപിച്ചു. ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും. ജൂൺ 27ന് പൂജയോടെ ആരംഭിച്ച ചിത്രത്തിൻറെ ഷൂട്ടിംഗ് 40 ദിവസം കൊണ്ട് രണ്ട് ഷെഡ്യൂളുകളിലായി പൂർത്തിയാക്കി. വൗ സിനിമാസിൻറെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിർവ്വഹിക്കുന്നു.