പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതകഥ പ്രമേയമാക്കിയ ‘കുറുപ്പ്’ ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യും.
നാൽപത് കോടിയിലധികം രൂപ ചെലവഴിച്ച് എം സ്റ്റാർ ഫിലിംസിന്റെയും വേയ്ഫാറർ ഫിലിംസിന്റെയും ബാനറിൽ നായകനായ ദുൽഖർ തന്നെയാണ് സിനിമ നിർമിക്കുന്നത്. ദുൽഖറിന്റെ ആദ്യസിനിമ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകൻ.
ദുൽഖറിനൊപ്പം ഇന്ദ്രജിത്ത് സുകുമാരൻ, ഷൈൻ ടോം ചാക്കോ എന്നീ താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.