ഞാൻ നിനക്കുവേണ്ടിയുള്ളതാണ്, കാമുകനെ വെളിപ്പെടുത്തി പൂനം ബജ്വത്തിന്റെ പിറന്നാളാശംസ

0
633

കാമുകന്റെ പ്രണയദിനം താൻ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി മലയാളികളുടെ പ്രിയ നടി പൂനം ബജ്വ.
സുനീൽ റഡ്ഡി എന്നാണ് നടിയുടെ കാമുകന്റെ പേര്. പ്രണയക്കുറിപ്പിനൊപ്പം ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. എന്റെ വേരുകൾ പിടിച്ചുനിർത്തുന്ന നിലത്തിന്, എന്റെ ചിറകുകൾക്ക്. സുന്ദരനായ ഈ പയ്യന് പിറന്നാൾ മംഗളങ്ങൾ.
ജീവിതപങ്കാളി, ജീവിതസഹചാരി, റൊമാന്റിക് ഡേറ്റ്, പ്ലേ മേറ്റ് അങ്ങനെ എല്ലാമാണ് നീ. എന്റെ വലിയ സ്വപ്നങ്ങളുടെ സഹ സ്രഷ്ടാവിന്. എല്ലാ നിമിഷങ്ങളും മാന്ത്രികമാണ്. ഞാൻ നിനക്കുവേണ്ടിയുള്ളതാണ്.

സന്തോഷവും ആഘോഷവും ആരോഗ്യവും പ്രണയവും യാത്രയുമെല്ലാം ഈ നിമിഷം മുതൽ എല്ലാക്കാലവുമുണ്ടാകട്ടെ. വാക്കുകൾകൊണ്ട് പറയാൻ പറ്റാത്തത്ര ഞാൻ നിന്നെ സ്നേഹിക്കുന്നു. പൂനം സുനിൽ റഡ്ഡിക്ക് ആശംസ അറിയിച്ചുകൊണ്ട് കുറിച്ചു.

2005ൽ തെലുങ്ക് ചിത്രം മൊഡാതിയിലാണ് പൂനം ആദ്യമായി വേഷമിട്ടത്. 2011ൽ റിലീസ് ചെയ്ത ചൈന ടൗണിൽ മലയാളത്തിൽ അഭിനയിച്ചു. പിന്നീട് മമ്മൂട്ടിയുടെ നായികയായി വെനീസിലെ വ്യാപാരി, ശിക്കാരി, മാസ്റ്റർപീസ് എന്നിവയിലും മാന്ത്രികൻ, പെരുച്ചാഴി, സക്കറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട്,തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു