മകൾ സമ്മാനിച്ച സാരിയുടുത്ത് പൂർണ്ണിമ, ചിത്രങ്ങൾ വൈറൽ

0
597

മകൾ സമ്മാനിച്ച സാരി ധരിച്ചുള്ള പൂർണ്ണിമ ഇന്ദ്രജിത്തിന്റെ ചിത്രങ്ങൾ വൈറലാകുന്നു. സ്നേഹത്താൽ പൊതിഞ്ഞതാണ് ഈ സാരിയെന്ന് പൂർണിമ പറയുന്നു.

ചുവപ്പും നീലയും നിറമുള്ള സാരിയോടൊപ്പം ചുവന്ന സ്ലീവ് ലെസ് ബ്ലൗസും അണിഞ്ഞ ചിത്രങ്ങൾ പൂർണിമ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

ശുദ്ധമായ സ്നേഹത്താലും നന്ദിയാലും പൊതിഞ്ഞ ആറ് യാർഡ്! എന്റെ മകൾ അവളുടെ ആദ്യ സമ്പാദ്യത്തിൽ സമ്മാനിച്ചത്. ഈ സാരി, കൈപ്പടയിൽ എഴുതിയ കത്ത്, ആ മനോഹര നിമിഷം… എല്ലാം ഒരു നിധിയാണ്.’ എന്ന് പൂർണിമ കുറിച്ചു.

സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമാണ് നടിയും ഫാഷൻ ഡിസൈനറുമായ പൂർണ്ണിമ. ഫാഷൻ ഡിസൈനറായ പൂർണിമ രൂപകൽപ്പന ചെയ്യുന്ന വസ്ത്രങ്ങൾ സെലിബ്രിറ്റികൾക്കും സാധാരണക്കാർക്കും പ്രിയങ്കരമാണ്. പൂർണിമയുടെയും ഭർത്താവ് ഇന്ദ്രജിത്തിനും രണ്ട് മക്കളാണുള്ളത്. പ്രാർത്ഥനയും നക്ഷത്രയും.