കൊവിഡിൽ നിന്നും മുക്തനായതായി പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

0
691

കൊച്ചി: താൻ കൊവിഡിൽ നിന്നും മുക്തനായതായി പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആന്റിജൻ ടെസ്റ്റിലൂടെയാണ് താൻ കൊവിഡ് നെഗറ്റീവായതായി കണ്ടെത്തിയതെന്നും ഒരാഴ്ച കൂടി താൻ ഐസൊലേഷനിൽ കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു.

രോഗമില്ലെന്ന് ഉറപ്പിക്കാനാണ് താൻ ഐസൊലേഷനിൽ കഴിയുന്നതെന്നും ഈ സാഹചര്യത്തിൽ സഹാനുഭൂതിയോടെ തനിക്കൊപ്പം നിന്നവർക്കും തന്റെ കാര്യത്തിൽ ആശങ്ക അറിയിച്ചവർക്കും നന്ദി പറയുന്നതായും താരം ഫേസ്ബുക്കിൽ കുറിച്ചു. തനിക്ക് കോവിഡ് നെഗറ്റീവായ സർട്ടിഫിക്കറ്റും പൃഥ്വിരാജ് ഫേസ്ബുക്ക് കുറിപ്പിനൊപ്പം നൽകിയിട്ടുണ്ട്.