ജീവനിൽ ഭയമില്ല, ആശങ്ക ജനക്ഷേമത്തിൽ, രാഷ്ട്രീയ നിലപാട് വ്യക്തമാക്കി രജനി കാന്ത്

0
1136

ചെന്നൈ: രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് വ്യക്തമാക്കി താൻ എഴുതിയെന്ന പേരിൽ പ്രചരിക്കുന്നത് വ്യാജ കത്താണെന്ന് നടൻ രജനീകാന്ത്. അനാരോഗ്യത്താൽ രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത് പറഞ്ഞതായാണ് കത്തിന്റെ ഉള്ളടക്കം. എന്നാൽ താൻ അത്തരമൊരു കത്തെഴുതിയിട്ടില്ലെന്ന് താരം വ്യക്തമാക്കി.

പ്രചരിക്കുന്ന കത്ത് താൻ എഴുതിയതല്ല. എന്നാൽ തന്റെ ആരോഗ്യത്തെപ്പറ്റിയും ഡോക്ടർമാരുടെ നിർദ്ദേശത്തെപ്പറ്റിയും കത്തിൽ പറയുന്ന കാര്യങ്ങൾ വാസ്തവമാണ്. രാഷ്ട്രീയ നിലപാടിനെപ്പറ്റി രജനീ മക്കൾ മൺട്രവുമായി കൂടിയാലോചിച്ച ശേഷം ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്നും രജനി പറഞ്ഞു.

തനിക്ക് ജീവനിൽ ഭയമില്ല. ജനക്ഷേമത്തിലാണ് ആശങ്ക. രാഷ്ട്രീയത്തിൽ, വാഗ്ദാനം ചെയ്ത മാറ്റമുണ്ടാക്കണമെങ്കിൽ സജീവമായി രംഗത്തിറങ്ങിയേ പറ്റൂ. ജനുവരി 15ന് മുമ്പ് രാഷ്ട്രീയപാർട്ടി പ്രഖ്യാപിക്കുകയും ഡിസംബറോട് കൂടി രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുകയും ചെയ്യണം. തന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട തീരുമാനം ആരാധകർക്ക് വിടുകയാണ്.