കേരളത്തിന് ഇരുപതിനായിരം എൻ 95 മാസ്‌ക് നൽകി ഷാരൂഖ് ഖാൻ

0
527

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേരളത്തിന് കരുത്തേകി ഷാരൂഖ് ഖാൻ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരുപതിനായിരം എൻ 95 മാസ്‌കുകളാണ് ഷാരൂഖ് ഖാന്റെ മീർ ഫൗണ്ടേഷൻ കേരളത്തിന് നൽകിയിരിക്കുന്നത്. താരങ്ങളായ ഇന്ദ്രജിത്ത്, രാജശ്രീ ദേശ്പാണ്ഡെ എന്നിവരാണ് കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് ഷാരൂഖിനെ അറിയിച്ചത്.

ഷാരൂഖ് ഖാനും മീർ ഫൗണ്ടേഷനും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ നന്ദി അറിയിച്ചു.

ആസിഡ് ആക്രമണത്തിന്റെ ഇരകൾക്കായി രൂപീകരിച്ച മീർ ഫൗണ്ടേഷൻ കോവിഡ് പ്രതിരോധപ്രവർത്തനമേഖലയിലും സജീവമാണ്.

മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാൻ സഹായിച്ചിട്ടുണ്ട്. പിപിഇ കിറ്റുകളും മാസ്‌ക്കുകളും ഷാരൂഖും ഫൗണ്ടേഷനും വിതരണം ചെയ്തിരുന്നു. ലോക്ഡൗണിനിടെ വരുമാനം നിലച്ച ദിവസവേതനക്കാർക്ക് ഭക്ഷണവും സഹായങ്ങളും താരം എത്തിച്ചിരുന്നു.