ടോമും ജെറിയും തിരികെയെത്തുന്നു, റിലീസ് 2021 മാർച്ച് അഞ്ചിന്

0
731

ടോം ആൻഡ് ജെറി ആരാധകർക്ക് ഒരു സന്തോഷവാർത്ത. ലക്ഷക്കണക്കിന് പ്രേക്ഷകരെ ചിരിപ്പിച്ച ടോമും ജെറിയും തിരികെയെത്തുന്നു. ലൈവ് ആക്ഷൻ അനിമേറ്റഡ് കോമഡി സിനിമയിലൂടെയാണ് അനശ്വര കഥാപാത്രങ്ങൾ വെള്ളിത്തിരയിലെത്തുന്നത്. സിനിമയുടെ ട്രെയിലർ റിലീസായി.

ന്യൂയോർക്കിലെ മുന്തിയ ഒരു ഹോട്ടലിൽ താമസിക്കുന്ന ജെറിയെ തുരത്താൻ ഹോട്ടൽ ജീവനക്കാരിയായ കയ്ല ടോമിനെ നിയോഗിക്കുന്നതോടെയാണ് സിനിമ തുടങ്ങുന്നത്. പിന്നീട് ടോമും ജെറിയും തമ്മിലുള്ള നർമ്മത്തിൽ പൊതിഞ്ഞ അടിയും പിടിയും അബദ്ധവുമെല്ലാമാണ് സിനിമയുടെ പ്രമേയം.

കെവിൻ കോസ്റ്റല്ലോയുടെ തിരക്കഥയിൽ ടിം സ്റ്റോറിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. വാർണർ ബ്രോസ് ആണ് സിനിമ നിർമ്മിക്കുന്നത്. 2021 മാർച്ച് അഞ്ചിന് സിനിമ തിയറ്ററുകളിൽ എത്തും.