ചേട്ടൻ എന്റെ പ്രീമിയം കാർ ഓടിക്കില്ല: ടൊവിനോ

0
296

ജീവിതത്തിൽ താൻ ഏറ്റവും കടപ്പെട്ടിരിക്കുന്നത് ചേട്ടനോടാണെന്ന് ടൊവിനോ. ഐആം വിത് ധന്യ വർമ്മ എന്ന യുട്യൂബ് ചാനലിന് അഭിമുഖം നൽകുകയായിരുന്നു ടൊവിനോ.
”ചേട്ടൻ വളരെ റിയലിസ്റ്റിക് ചിന്തകളുള്ള ഒരാളാണ്. എനിക്ക് മൂന്ന് പ്രീമിയം കാറുകളുണ്ട്. അതെടുത്ത് ഓടിക്കാൻ പറഞ്ഞാൽ അതിൽ സ്‌ക്രാച്ച് എങ്ങാനും വീണാലോ എന്ന് പറഞ്ഞ് ചേട്ടൻ ഓടിക്കില്ല.

അതുപോലെ കുട്ടികളുടെ പിറന്നാൾ വരുമ്പോൾ അവരുടെ പേരിൽ ഞാൻ ഡിപ്പോസിറ്റ് ഇടും. ചേട്ടന്റെ കുട്ടിയുടെ പിറന്നാളിനും അത് ചെയ്തു. അത് തിരിച്ചെടുക്കാനാണ് പുള്ളി പറഞ്ഞത്. എന്നിട്ട് എത്ര തുക ഇടണമെന്നും ചേട്ടൻ പറഞ്ഞു. കാരണം എന്റെ കൊച്ചിന് അത്രയും തുകയെ തരാൻ പറ്റുകയുള്ളൂ എന്നാണ് ചേട്ടൻ പറഞ്ഞത്.

ഞാനും ചേട്ടനും ഇപ്പോഴും ഷർട്ടുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി ഇടുന്നവരാണ്. ഒരു വയസിന്റെ വ്യത്യാസമെയുള്ളൂ. എട്ടാം ക്ലാസിലും ഒമ്പതാം ക്‌ളാസിലുമൊക്കെ പഠിക്കുമ്പോൾ ഞങ്ങൾ തമ്മിൽ ഭയങ്കര ഇടിയായിരുന്നു. ചേട്ടന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ എനിക്ക് ഇങ്ങനൊക്കെ ചെയ്യാൻ പറ്റുമോ എന്ന് സംശയമാണ്. ഞങ്ങളുടേത് കൂട്ടുകുടുംബമാണ്.

കൂട്ടുകുടുംബമായതുകൊണ്ടുതന്നെ ലോക് ഡൗൺ സമയത്ത് ബാക്കിയുള്ളവർക്കൊക്കെ സ്‌ട്രെസ് ഫുള്ളായ സമയമായിരുന്നിരിക്കാം അത്. എനിക്ക് ഒന്നിനെയും പാട്ടി ചിന്തിക്കാനുള്ള സമയം ഇല്ലായിരുന്നു. ഈ ഇടക്കായലങ്ങളിൽ ഏറ്റവുമധികം സമാധാനം ലഭിച്ചത് അച്ഛന്റെയും അമ്മയുടെയും ചേച്ചിയുടെയും ചേട്ടന്റെയും ഒപ്പം നിൽക്കാൻ പറ്റിയപ്പോഴായിരുന്നു.

ഞാൻ ജോലി ഉപേക്ഷിച്ച്ചുവരുമ്പോൾ ചേട്ടന് ആകെ ഒമ്പതിനായിരം രൂപയാണ് ശമ്പളം ഉണ്ടായിരുന്നത്. വളരെ താഴെനിന്നാണ് അദ്ദേഹം തുടങ്ങിയത്. ആ ഒമ്പതിനായിരത്തിൽ പകുതി എനിക്ക് തരും. ഇപ്പോഴും കുടുംബത്തെ നോക്കുന്നത് ചേട്ടനാണ്. എനിക്കുവേണ്ടി എല്ലാം സംസാരിച്ചിരുന്നത് ചേട്ടനാണ്.”- ടൊവിനോ പറഞ്ഞു.