അങ്ങോട്ടില്ല, പ്രചരിക്കുന്നത് അഭ്യൂഭങ്ങൾ മാത്രം: വടിവേലു

0
709

ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കി തമിഴ് നടൻ വടിവേലു. പ്രചരിക്കുന്നതെല്ലാം അഭ്യൂഹങ്ങൾ മാത്രമാണെന്നും താരം പറഞ്ഞു. ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിലെ സ്ഥാനം രാജിവെച്ച് ഖുഷ്ബു ബിജെപിയിൽ ചേർന്നതോടെ വടിവേലു ബിജെപിയിൽ ഉടൻ ചേരുമെന്ന മട്ടിൽ വാർത്തകൾ പ്രചരിച്ചിരുന്നു.
കൂടുതൽ ചലച്ചിത്ര താരങ്ങളെ പാർട്ടിയിലെത്തിക്കാൻ ചർച്ച നടക്കുന്നതായും ബിജെപി വൃത്തങ്ങൾ സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി വടിവേലു രംഗത്തെത്തിയത്.