കോവിഡ് ബാധിച്ച് കന്യാസ്ത്രീ മരിച്ചു

0
217

സെക്കന്തരബാദ്: കോവിഡ് ബാധിച്ച് കന്യാസ്ത്രീ മരിച്ചു. സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ആൻ മുംബൈ പ്രോവിൻസ് അംഗവും തമിഴ്നാട്ടിലെ ട്രിച്ചി സ്വദേശിനിയുമായ സിസ്റ്റർ ജോൺ സഹയ റാണി ആണ് സെപ്റ്റംബർ 30 ന് മരിച്ചത്. ചായ് വെസ്റ്റേൺ റീജിയനിലെ അംഗമായ സിസ്റ്റർ 29 വർഷം സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ആൻ മുംബൈ പ്രോവിൻസിൽ ചേർന്നത്.

കോവിഡ് ബാധിച്ചതിനെ തുടർന്ന് 12 ദിവസമായി ചികിത്സയിലായിരുന്നു. 51 വയസായിരുന്നു. കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യയിലെ അംഗമായിരുന്നു.

ശീറാംപൂർ സെന്റ് ലൂക്ക്സ് ഹോസ്പിറ്റലിലെ ഫിനാൻസ് അഡ്മിനിസ്ട്രേറ്ററായി സേവനമനുഷ്ഠിക്കുകയായിരുന്ന സിസ്റ്റർ ഏതാനും മാസങ്ങളായി കോവിഡ് രോഗികളുടെ ചികിത്സാടീമിന്റെ നേതൃത്വം വഹിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here