കേരളത്തിൽ ഇന്ന് 7871 പേർക്ക് കോവിഡ്-19, 6910 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

0
34

കേരളത്തിൽ ഇന്ന് 7871 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 989, മലപ്പുറം 854, കൊല്ലം 845, എറണാകുളം 837, തൃശൂർ 757, കോഴിക്കോട് 736, കണ്ണൂർ 545, പാലക്കാട് 520, കോട്ടയം 427, ആലപ്പുഴ 424, കാസർഗോഡ് 416, പത്തനംതിട്ട 330, വയനാട് 135, ഇടുക്കി 56 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വെട്ടുകാട് സ്വദേശിനി ബ്രിഗിറ്റ് (70), നേമം സ്വദേശി ശ്രീധരൻ (63), വലിയതുറ സ്വദേശി ആന്റണി മോറൈസ് (64), നെല്ലിവിള സ്വദേശിനി ഗിരിജ (59), കോവളം സ്വദേശി ഷാജി (37), അമരവിള സ്വദേശി താജുദ്ദീൻ (62), ചെമ്പന്തി സ്വദേശി ശ്രീനിവാസൻ (71), തിരുമല സ്വദേശി വിജയബാബു (61), ഫോർട്ട് സ്വദേശി ശങ്കര സുബ്രഹ്മണ്യ അയ്യർ (78), കൊല്ലം കുന്നിക്കോട് സ്വദേശി കബീർ (63), കടപ്പാക്കട സ്വദേശിനി സുബൈദ (52), ചവറ സ്വദേശിനി പ്രഭാവതി അമ്മ (73), മുഖത്തല സ്വദേശി ശ്രീകുമാർ (52), പട്ടത്താനം സ്വദേശി ചാൾസ് (80), ആലപ്പുഴ തൈക്കൽ സ്വദേശി സത്യൻ (65), കോട്ടയം ചങ്ങനശേരി സ്വദേശി സാബു ജേക്കബ് (53), വടവത്തൂർ സ്വദേശി രാജു കുര്യൻ (75), കാരപ്പുഴ സ്വദേശിനി ശ്യാമള (60), മലപ്പുറം പെരിന്തൽമണ്ണ സ്വദേശിനി ഈതേരി (75), ഉപ്പട സ്വദേശിനി ഫാത്തിമ (61), കുറ്റിപ്പുറം സ്വദേശി സെയ്ദലവി (60), അരീകോട് സ്വദേശി ഇബ്രാഹീം കുട്ടി (78), കണ്ണൂർ കാടാച്ചിറ സ്വദേശി ബാലകൃഷ്ണൻ (71), പള്ളിപ്രം സ്വദേശി പി. രവീന്ദ്രൻ (73), കാസർഗോഡ് ചെറുവത്തൂർ സ്വദേശി രവീന്ദ്രൻ (52) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 884 ആയി.

ഇന്ന്് രോഗം സ്ഥിരീകരിച്ചവരിൽ 54 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 146 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 6910 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 640 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 892, മലപ്പുറം 793, കൊല്ലം 833, എറണാകുളം 688, തൃശൂർ 733, കോഴിക്കോട് 691, കണ്ണൂർ 398, പാലക്കാട് 293, കോട്ടയം 424, ആലപ്പുഴ 406, കാസർഗോഡ് 393, പത്തനംതിട്ട 218, വയനാട് 124, ഇടുക്കി 24 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
111 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂർ 32, തിരുവനന്തപുരം 16, പത്തനംതിട്ട 13, തൃശൂർ 12, എറണാകുളം 11, കോഴിക്കോട് 8, മലപ്പുറം, കാസർഗോഡ് 5 വീതം, പാലക്കാട് 3, കൊല്ലം, കോട്ടയം, വയനാട് 2 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 10 ഐഎൻഎച്ച്എസ് ജീവനക്കാർക്കും രോഗം ബാധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here