കേരളത്തിൽ ഇന്ന് 1417 പേർക്ക് കൊവിഡ് പോസറ്റീവായതായും അഞ്ച്പേർ കോവിഡ് മൂലം മരിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ. വർക്കല സ്വദേശിയായ ചെല്ലയ്യ, കോളയാട് സ്വദേശി കുംബ മാറാടി, തിരുവനന്തപുരം വലിയതുറ സ്വദേശി മണിയൻ, ചെല്ലാനം സ്വദേശി റീത്താ ചാൾസ്, വെള്ളനാട് സ്വദേശി പ്രേമ എന്നിവരാണ് കോവിഡ് മൂലം ഇന്ന് മരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
1242 പേർക്കാണ് സമ്പർക്കത്തിലൂടെയാണ് രോഗം. 105 പേരുടെ ഉറവിടം അറിയില്ല. വിദേശത്ത് നിന്ന് വന്ന 62 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 72 പേർക്കും രോഗം ബാധിച്ചു. 36 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,625 പരിശോധനകളാണ് നടന്നത്.