യൂറോപ്പിൽ കൊവിഡ് വ്യാപനം അതിരൂക്ഷം, കഴിഞ്ഞയാഴ്ച ഏഴുലക്ഷം കേസുകൾ, നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

0
9

യൂറോപ്പിൽ കൊവിഡ് വ്യാപനം അതിരൂക്ഷം. നിലവിൽ അമേരിക്കയിലേതിനെക്കാൾ രോഗികൾ യൂറോപ്പിലാണ്. രോഗവ്യാപനം അതിതീവ്രമായി തുടരുന്നതിനിൽ യൂറോപ്പിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു.

യൂറോപ്പിൽ കഴിഞ്ഞയാഴ്ച ഏഴു ലക്ഷം പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മുൻ ആഴ്ചകളേക്കാൾ 34 ശതമാനത്തിന്റെ വർധനവ്. ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, സ്‌പെയിൻ എന്നീ രാജ്യങ്ങളിലാണ് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

കൊവിഡ് വ്യാപനം തീവ്രമായതിനെ തുടർന്ന് ഫ്രാൻസിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫ്രാൻസിലെ ഒമ്പതു നഗരങ്ങളിൽ രാത്രി നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശാരീരിക അകലം നിർബന്ധമായും പാലിക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here