കോവിഡ് നിയന്ത്രണം കാറ്റിൽ പറത്തി, സ്വകാര്യ റിസോർട്ടിൽ നിശാപാർട്ടിയും ബെല്ലി ഡാൻസും

0
101

കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി സ്വകാര്യ റിസോർട്ടിൽ നിശാപാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ചതിന് പൊലീസ് കേസെടുത്തു. ശാന്തൻപാറയ്ക്കു സമീപമുള്ള സ്വകാര്യ റിസോർട്ടിലാണ് നിശാപാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ചത്.

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് 250 ലേറെപ്പേരെ പങ്കെടുപ്പിച്ച പാർട്ടി നടത്തിയതിന് ഉടുമ്പൻചോലയിലെ റിസോർട്ട് ഉടമയ്‌ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ജൂൺ 28 നായിരുന്നു പുതിയതായി ആരംഭിച്ച റിസോർട്ടിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി ബെല്ലി ഡാൻസടക്കമുള്ള പരിപാടികൾ സംഘടിപ്പിച്ചത്. അന്യസംസ്ഥാനത്ത് നിന്നാണ് ബെല്ലി ഡാൻസ് ചെയ്യുന്നതിനായി പെൺകുട്ടികളെ എത്തിച്ചത്.

രാത്രി എട്ടിന് ആരംഭിച്ച പാർട്ടി ആറു മണിക്കൂറോളം നീണ്ടു. സ്ഥലത്തെ പ്രമുഖരും ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും പാർട്ടി പ്രവർത്തകരും ആഘോഷത്തിൽ പങ്കെടുത്തു. നിശാപാർട്ടിയിൽ പങ്കെടുത്തവർ പുറത്തുവിട്ട വീഡിയോയിലാണ് ബെല്ലി ഡാൻസിന്റെ കാര്യം പുറം ലോകമറിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here