കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു; കേരളത്തിൽ ഇനിയും ലോക്ഡൗൺ ഉണ്ടായേക്കും

0
89

തിരുവനന്തപുരം: ദിവസവും കോവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങൾ ശക്തമാക്കുമെന്ന് സൂചന. ഗുരുതരമായ സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. ചില പ്രത്യേക മേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്താനാണ് സർക്കാർ ആലോചിക്കുന്നത്.

കഴിഞ്ഞ 12 ദിവസം കൊണ്ടാണ് രോഗികളുടെ എണ്ണം കുത്തനെ കൂടിയത്. കഴിഞ്ഞ ദിവസം 24 പേരെയാണ് രോഗം ബാധിച്ചത്. 16 പേരുണ്ടായിരുന്ന സ്ഥാനത്ത് ചികിത്സയിലുണ്ടായിരുന്നവരുടെ എണ്ണം 161 ആയി. പുറത്തുനിന്ന് കേരളത്തിലേക്ക് എത്തുന്ന ആളുകളെ നിരീക്ഷിക്കാനുള്ള സംവിധാനം ശക്തമാക്കാനും ആലോചനയുണ്ട്. ആളുകളെ വീട്ടിലിരുത്തി സമ്പർക്കമില്ലാതെ രോഗവ്യാപനം കുറയ്ക്കാനാണ് സർക്കാർ നീക്കം. സ്വകാര്യ മേഖലയിലെ ഡോക്ടർമാരുടെ സേവനവും ഇതിനായി ഉപയോഗിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here