കോവിഡ് സാമൂഹികവ്യാപനം കൂടുന്നു തിരുവനന്തപുരത്ത് കമാന്‍ഡോകളെ വിന്യസിച്ചു

0
104

തിരുവനന്തപുരത്ത് സാമൂഹികവ്യാപനം, പൂന്തുറയില്‍ കമാന്‍ഡോകളെ വിന്യസിച്ചു ; ആശങ്ക കൊടുമുടിയേറുന്നു കേരളത്തിൽ ഓരോ ദിവസവും കൂടി പനി വരുന്നു.

തലസ്ഥാന ജില്ലയില്‍ കോവിഡ് സാമൂഹികവ്യാപനമുണ്ടായെന്ന് ആരോഗ്യവിദഗ്ധര്‍. മത്സ്യക്കച്ചവടക്കാരനില്‍നിന്നു രോഗം പടര്‍ന്ന പൂന്തുറയിലെ സ്ഥിതി അതീവ ഗുരുതരം. ഇവിടെ മാത്രം ഇന്നലെ 55 പേരാണു പോസിറ്റീവായത്. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ കര്‍ശനമായി നടപ്പാക്കാന്‍ കമാന്‍ഡോകളെ വിന്യസിച്ചു. കേരളത്തില്‍ ആദ്യമായി കോവിഡ് രോഗികളുടെ എണ്ണം ഇന്നലെ 300 കടന്നപ്പോള്‍ തിരുവനന്തപുരത്ത് ഒരാളില്‍നിന്നു നിരവധിപേര്‍ക്കു പടരുന്ന അതിവ്യാപനം (സൂപ്പര്‍ സ്‌പ്രെഡ്). ഇന്നലെ കോവിഡ് സ്ഥിരീകരിച്ച 301 പേരില്‍ 90 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണു രോഗം. തലസ്ഥാനജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ 60 പേര്‍ പോസിറ്റീവായി. സൂപ്പര്‍ സ്‌പ്രെഡാണു തിരുവനന്തപുരത്തു നടന്നതെന്ന് ആരോഗ്യ വകുപ്പ് വിലയിരുത്തി.

ഇന്നലത്തെ കണക്ക്. ഇതില്‍ 99 പേര്‍ വിദേശത്തുനിന്നും 95 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. കോട്ടയത്ത് രണ്ടും ഇടുക്കിയില്‍ ഒന്നും ഉള്‍പ്പെടെ മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

തൃശൂരില്‍ ബി.എസ്.എഫ്. ക്യാമ്പിലെ 9 ജവാന്മാര്‍ക്കും കണ്ണൂരില്‍ ഒരു സി.ഐ.എസ്.എഫ്. ജവാനും ഒരു ഡി.എസ്.സി. ജവാനും, ആലപ്പുഴ ജില്ലയില്‍ മൂന്ന് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനും കോവിഡ് പിടിപെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here