ദമ്പതികളെ വയനാട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
918

വയനാട്: ദമ്പതികളെ വയനാട്ടിൽ തൂങ്ങിമരിച്ച നിലയിൽ. വയനാട് മുള്ളൻകൊല്ലി പാതിരി ചെങ്ങാഴശ്ശേരി കരുണാകരൻ (80), ഭാര്യ സുമതി (77) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

വീടിന്റെ മുൻവശത്താണ് ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മകളോടൊപ്പം താമസിക്കുകയായിരുന്നു ഇരുവരും. ഉടനെ പുൽപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചു.

മൂന്ന് പെൺമക്കളാണ് ദമ്പതിമാർക്കുള്ളത്. ഇതിൽ രണ്ട് പേർ വിവാഹിതരും ഒരാൾ അവിവാഹിതയുമാണ്. അവിവാഹിതയായ മകൾക്കൊപ്പമാണ് ദമ്പതികൾ താമസിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here