വിവാഹസംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു, 14 പേർ മരിച്ചു

0
744

പ്രതാപ്ഘട്ട്: വിവാഹസംഘം സഞ്ചരിച്ച വാഹനം നിർത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് ആറ് കുട്ടികൾ അടക്കം 14 പേർ മരിച്ചു. പ്രയാഗ്രാജ്-ലക്നൗ ഹൈവേയിലാണ് ദാരുണമായ അപകടമുണ്ടായത്.

അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിവാഹസംഘം സഞ്ചരിച്ച വാഹനം നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിച്ചുകയറുകയായിരുന്നു.

അപകടത്തിൽ ഇവർ സഞ്ചരിച്ച വാഹനം പൂർണ്ണമായും തകർന്നു. രാത്രിയിൽ വെളിച്ചം ലഭ്യമാകാതെ വന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമായെന്നും പോലീസ് അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.