ഫരീദാബാദ്: പരീക്ഷ എഴുതി കോളജില്‍ നിന്നും പുറത്തിറങ്ങിയ 21 കാരി വെടിയേറ്റുമരിച്ചു. തട്ടികൊണ്ടുപോകാനുള്ള ശ്രമം ചെറുത്തതിനെ തുടര്‍ന്നാണ് അക്രമികള്‍ കുട്ടിക്ക് നേര്‍ക്ക് നിറയൊഴിച്ചത്.
ഹരിയാന ഫരീദാബാദ് ജില്ലയിലെ ബല്ലാബഗഡിലാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്. വാഹനത്തിലെത്തിയ പ്രതി പെണ്‍കുട്ടിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. ഇത് ചെറുത്ത പെണ്‍കുട്ടിയെ സംഭവസ്ഥലത്ത് വെച്ചുതന്നെ പ്രതി വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
വെടിയേറ്റ ഉടന്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു. അതേസമയം കൊലപാതകം നടത്തിയ മേവട്ട സ്വദേശിയെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.