34കാരിയായ അമ്മയും മൂന്നുമക്കളും മരിച്ചനിലയിൽ

0
530

മലപ്പുറം : ഒരു കുടുംബത്തിലെ തന്നെ നാല് പേർ മരിച്ച നിലയിൽ. നിലമ്പൂരിലാണ് സംഭവം. അമ്മയേയും കുഞ്ഞുങ്ങളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മുപ്പത്തിനാലുകാരിയായ രഹ്ന, മക്കളായ ആദിത്യൻ, അർജ്ജുൻ അനന്തു എന്നിവരാണ് മരിച്ചത്. നിലമ്പൂർ പോത്തുകല്ലിലെ കുടുംബങ്ങളാണ് ഇവർ. അമ്മ തൂങ്ങി മരിച്ച നിലയിലും മൂന്ന് കുട്ടികളെ വിഷം അകത്തുചെന്ന് മരിച്ച നിലയിലുമായിരുന്നു.

കുടുംബ വഴക്ക് മൂലം ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് ഭാഷ്യം.മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഒരു കുട്ടിയ്ക്കു അനക്കമുണ്ടായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.