കോഴിക്കോട് ആറുവയസുകാരിയ്ക്ക് ക്രൂരപീഡനം, രക്തം വാർന്ന നിലയിൽ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
549

ബാലുശേരി: കോഴിക്കോട് ക്രൂരമായി പീഡിപ്പിക്കപ്പെട്ട നിലയിൽ ആറുവയസുകാരിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോത്താണ് ആറ് വയസുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. കുട്ടിയെ രക്തം വാർന്ന നിലയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്വാറിയിൽ പണിയെടുക്കുന്ന നേപ്പാളി സ്വദേശികളുടെ മകളാണ് പീഡനത്തിനിരയായത്.

മാതാപിതാക്കൾ ജോലിക്ക് പോയ സമയത്തായിരുന്നു പീഡനം. രാത്രിയിൽ പിതാവ് വീട്ടിലെത്തിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു കുഞ്ഞ്. പീഡനത്തിനിരയായ കുട്ടിയോടൊപ്പം മൂന്നരയും ഒന്നരയും വയസുള്ള കുട്ടികളും വീട്ടിലുണ്ടായിരുന്നു.

നേപ്പാൾ സ്വദേശികളായ നിരവധിപ്പേരാണ് ഇവിടെ ക്വാറിയിൽ ജോലി ചെയ്യുന്നത്. അടച്ചുറപ്പില്ലാത്ത വീടുകളിൽ സുരക്ഷിതമല്ലാതെയാണ് തൊഴിലാളി കുടുംബങ്ങൾ ജീവിക്കുന്നത്.

വടകര റൂറൽ എസ്.പി ശ്രീനിവാസ്, താമരശേരി ഡിവൈ.എസ്.പി പൃഥ്വിരാജ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതിക്കുവേണ്ടി തെരച്ചിൽ ആരംഭിച്ചു. ബാലുശേരി പോലീസിനാണ് അന്വേഷണ ചുമതല.