മദ്യം വാങ്ങിയതുമായി ബന്ധപ്പെട്ട് തർക്കം, മധ്യവയസ്‌കനെ ചുറ്റികയ്ക്ക് അടിച്ചുകൊന്നു

0
482

കൽപ്പറ്റ: മദ്യം വാങ്ങിയ പണവുമായി ബന്ധപ്പെട്ട് മധ്യവയസ്‌കനെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ. എടത്തറ കോളനിയിലെ വെള്ളനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മക്കിയാട് ഞാറലോട് സ്വദേശി തടത്തിൽ കൊച്ച് എന്ന വർഗീസ് (52)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. മദ്യം വാങ്ങിയ പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. എടത്തറ കോളനിയിലെ വെള്ളന്റെ വീട്ടിൽ വെച്ച് നടന്ന തർക്കത്തിൽ പ്രകോപിതനായി അവിടെയുണ്ടായിരുന്ന ചുറ്റിക വെച്ച് വർഗ്ഗീസ് വെളളന്റെ തലയ്ക്കടിക്കുകയായിരുന്നു.

കണ്ണിന് സമീപം മാരകമായി അടിയേറ്റ വെള്ളൻ ബോധരഹിതനായി. തുടർന്ന് ഉടൻ
ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. പ്രതിക്കെതിരെ കൊലപാതകത്തിനും, പട്ടിക ജാതി പട്ടിക- വർഗ അതിക്രമ നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്.