അമ്മായിഅമ്മയെ മകന്റെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. മരുമകളെ കാമുകനൊപ്പം കണ്ടത് മകനോട് പറയുമെന്ന് പറഞ്ഞതിനാണ് മരുമകളും കാമുകനും കൊലപാതകം നടത്തിയത്. മുംബൈയിലാണ് ദാരുണമായ കൊലപാതകകമുണ്ടായത്. 57കാരിയെ കല്ലുകൊണ്ട് ഇടിച്ചാണ് ഇരുവരും കൊലപ്പെടുത്തിയത്.
മകന്റെ ഭാര്യയായ 28കാരിയെയും ഇവരുടെ കാമുകനായ ദീപക് മാനെയും 57കാരി സംശയകരമായ സാഹചര്യത്തിൽ. ഈ കാര്യം മകനോട് പറയുമെന്ന് 57കാരി പറഞ്ഞു ഭീഷണിപ്പെടുത്തി. ഇതോടെയാണ് ഭർത്താവിന്റെ അമ്മയെ കൊലപ്പെടുത്താൻ യുവതിയും കാമുകനും തീരുമാനിച്ചത്.
57കാരിയെ കല്ല് കൊണ്ട് കാമുകൻ ചിലപ്പോഴൊക്കെ വീട്ടിൽ എത്താറുണ്ടെന്ന മറ്റ് കുടുംബാംഗങ്ങൾ മൊഴി നൽകിയതോടെയാണ് പോലീസ് അന്വേഷണം യുവതിയിലേക്കും കാമുകനിലേക്കും എത്തിയത്. പ്രതികളെ ബോറിവാലിയിലെ മഹാത്മ ഫുലെ പ്രദേശത്ത് നിന്നാണ് പിടികൂടിയത്. പ്രതികൾ കുറ്റം സമ്മതിച്ചു.