അധ്യാപികയെ സഹാധ്യാപകൻ വെടിവെച്ചു കൊന്നു

0
591

ലഖ്‌നൗ: അധ്യാപികയെ സഹാധ്യാപകൻ വെടിവെച്ചു കൊന്നു. ഉത്തർ പ്രദേശിലെ സീതാപൂരിലെ സർക്കാർ പ്രൈമറി സ്‌കൂളിലെ അസിസ്റ്റന്റ് ടീച്ചറായ ആരാധന റോയ് ആണ് കൊല്ലപ്പെട്ടത്. സഹാധ്യാപകനായ അമിത് കൗശലാണ് ആരാധന റോയ്ക്ക് നേരെ നിറയൊഴിച്ചത്.

സ്‌കൂൾ രജിസ്റ്ററിൽ അവധി രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 35 കാരിയായ അധ്യാപികയെ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു.

എന്നാൽ ഇരുവരും തമ്മിൽ ഇഷ്ടത്തിലായിരുന്നതായും അടുത്തിടെ ബന്ധം വഷളായെന്നുമാണ് പോലീസ് പറയുന്നത്. കൗശലിനെതിരെ ആരാധന സ്‌കൂൾ പ്രധാനാധ്യപകന് ഉൾപ്പടെ പരാതി നൽകിയിരുന്നു.