ലഖ്‌നൗ: കാമുകൻ വിവാഹിതയായ യുവതിയുടെ മൂക്ക് വെട്ടിയെടുത്തു

0
750

വിവാഹത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവ് കാമുകിയുടെ മൂക്ക് വെട്ടിയെടുത്തു. ഉത്തർപ്രദേശിലെ ജലോനിലാണ് സംഭവം. യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചതായും യുവതിയുടെ നിലയിൽ ആശങ്കപ്പെടാനില്ലെന്നും ഡോക്ടർമാർ അറിയിച്ചു.

വിവാഹിതയായ യുവതി ഭർത്താവുമായി വേർപിരിഞ്ഞ് അഞ്ചു വർഷമായി തനിച്ചാണ് താമസം. ഇതിനിടെയാണ് യുവതി യുവാവുമായി സൗഹൃദത്തിലായത്. തുടർന്ന് തന്നെ വിവാഹം കഴിക്കണമെന്ന് യുവാവ് യുവതിയെ നിർബന്ധിച്ചു.

ഇതിനെപ്പറ്റി ഇരുവരും തമ്മിൽ തർക്കവും തുടർന്ന് അടിപിടിയുമുണ്ടായി. പ്രകോപിതനായ യുവാവ് കത്തിയെടുത്ത് യുവതിയുടെ മൂക്ക് വെട്ടി. സംഭവശേഷം ഒളിവിൽ പോയ യുവാവിനായി തെരച്ചിൽ പുരോഗമിക്കുന്നതായി പോലീസ് പറഞ്ഞു.