വൈദികരുടെയും കന്യാസ്ത്രീകളുടെയും പേരിൽ വൻ തട്ടിപ്പ്

0
1746

സുവിശേഷ പ്രഘോഷണത്തിന്റെ പേരിൽ വൻ തട്ടിപ്പ് നടക്കുന്നതായി വിവരം. സാമ്പത്തികമായും ശാരീരികമായും മാനസികമായും അവശതയനുഭവിക്കുന്നവരെ ആണ് ഇവർ തട്ടിപ്പിന് ഇരയാക്കുന്നത്. വിദേശത്തുള്ള നമ്പറുകൾ വഴിയാണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്. ഉദ്ദിഷ്ടകാര്യം സാധിക്കുമെന്ന പേരിൽ ഇവർ പ്രാർഥന ആവശ്യമുള്ളവരെ ബന്ധപ്പെടും.

തുടർന്ന് പ്രശ്‌നപരിഹാരത്തിനായി ചില പ്രാർഥനകളും അനുഷ്ഠാനങ്ങളും നടത്തേണ്ടതുണ്ടെന്നും അറിയിക്കും. അതിനായി പണം ആവശ്യപ്പെടുകയാണ് അടുത്ത ഘട്ടം. ചിലപ്പോൾ നിങ്ങളെ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്താകും തട്ടിപ്പ് നടക്കുക. കന്യാസ്ത്രീമാരെന്ന വ്യാജേനെയും വൈദികരെന്ന വ്യാജേനെയുമാണ് ഇത്തരം തട്ടിപ്പുകാർ ആളുകളെ ബന്ധപ്പെടുന്നത്.

ഇവർ നിങ്ങളുടെ വാട്‌സാപ്പിലേക്ക് ആദ്യം മെസേജ് അയയ്ക്കുകയും തങ്ങൾ വിശ്വസ്തരാണെന്ന് വരുത്തിതീർക്കാൻ വീഡിയോ കോൾ ചെയ്യുകയും ചെയ്യും. ഫേസ്ബുക്കിലൂടെ തങ്ങൾക്ക് പറ്റിയ ഇരകളെ തെരഞ്ഞുപിടിച്ച് വലയിലാക്കുന്നതും ഇവരുടെ രീതിയാണ്. ആദ്യം കുറച്ചു പൈസ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കും. പിന്നീട് നിങ്ങളുടെ ബാങ്ക് വിവരങ്ങളെല്ലാം മനസിലാക്കിയ ശേഷം പണം ഇവർ കൈക്കലാക്കും.

ചില സ്ത്രീകളും ഇത്തരം തട്ടിപ്പുകൾ നടത്തുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പലരുടേയും പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങി അതിലേക്ക് സഹാനുഭൂതി തോന്നി മറ്റുള്ളവർ അയച്ച പണം ഇവർ ചതിച്ചെടുത്തതായും വിവരം ലഭിച്ചു. യഥാർത്ഥ കന്യാസ്ത്രികളോ വൈദികരോ അല്ല ഇതിന് പിറകിൽ. അവരുടെ പേര് ദുരുപയോഗിച്ചാണ് ഇത്തരം തട്ടിപ്പുകൾ പൊടിപൊടിക്കുന്നത്. നല്ല സുവിശേഷ പ്രവർത്തകരുടെ പേര് കളയുന്ന ഇതുപോലുള്ള കേസുകൾ ഇനിയും ഉണ്ടാകാതിരിക്കാൻ ദൈവം എല്ലാവരെയും സഹായിക്കട്ടെ. ഇനി ആരും ഇത്തരക്കാരുടെ വലയിൽ വീഴാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം.

ഈ വിവരം നിങ്ങള്‍ എല്ലാവര്‍ക്കും ഷെയര്‍ ചെയ്തുകൊടുക്കുക, ഇത് വായിക്കുന്നവരെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

ആമേന്‍


Br Shibu kizhakkekuttu

പ്രാർത്ഥനാ സഹായം ആവശ്യമുള്ളവർ ഈ ഗ്രൂപ്പിൽ വന്നിട്ട് മെസ്സേജ് അയക്കുക

https://t.me/shibukizhakkekuttu Telegram

https://chat.whatsapp.com/DuYnO0p94xD3V50bYfUEDX ഇത് പതിനൊന്നാമത്തെ വാട്സ്ആപ്പ് ഗ്രൂപ്പ് ആണ് .ദയവുചെയ്ത് ഒരു ഗ്രൂപ്പിൽ അംഗമാവുക