ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും പെൺമക്കളും പിടിയിൽ

0
896

നോയിഡ: ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യയേയും പെൺമക്കളും പിടിയിൽ.
മോർനയിലെ പാർക്കിലെ ബെഞ്ചിലാണ് കഴിഞ്ഞദിവസം ശുചീകരണതൊഴിലാളിയായ അനിൽ കുമാറിനെ (50) മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭാര്യ പൈക ദേവി, പ്രായപൂർത്തിയാകാത്ത 2 മക്കൾ എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അമിതമായ മദ്യപാനം മൂലമാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് ആദ്യം പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. എന്നാൽ പോസ്റ്റ് മോർട്ടത്തിൽ ഇയാൾ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തി. ചോദ്യംചെയ്യലിൽ താനും മക്കളും കൂടെ ഷാൾ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന് പൈക ദേവി സമ്മതിക്കുകയായിരുന്നു.