കഴുത്തിറങ്ങിയ വസ്ത്രം ധരിച്ചു, ഫിൻലൻഡ് പ്രധാനമന്ത്രിക്ക് നേരെ സൈബർ ആക്രമണം

0
29

കഴുത്തിറങ്ങിയ വസ്ത്രം ധരിച്ചതിന് ഫിൻലൻഡ് പ്രധാനമന്ത്രി സന്നാ മരിന് നേരെ സൈബർ ആക്രമണം. മുപ്പത്തിനാലുകാരിയായ സന്നാ ഒരു ഫാഷൻ മാഗസിനു വേണ്ടി പോസ് ചെയ്ത ചിത്രത്തിന്റെ പേരിലാണ് സൈബർ ആക്രമണം നേരിട്ടത്.
മാഗസിന്റെ കവർ ചിത്രമെടുക്കാൻ കഴുത്തിറക്കമുള്ള കറുത്ത ബ്ലേസറാണ് സന്നാ ധരിച്ചത്. ഇതാണ് സദാചാരതൊഴിലാളികളെ പ്രകോപിപ്പിച്ചത്. സന്നയെപ്പോലെ മഹത്തായ ഒരു പദവിയിലിരിക്കുന്ന വ്യക്തി ഇത്തരം വസ്ത്രങ്ങൾ ധരിക്കാൻ പാടില്ലായിരുന്നു എന്ന് പറഞ്ഞാണ് സൈബർ ആക്രമണം ഉണ്ടായത്.സന്നയുടെ വിശ്വാസ്യതയ്ക്ക് ഈ ചിത്രം മങ്ങലേൽപ്പിക്കുമെന്നും ഇതൊരു പ്രധാനമന്ത്രിയോ അതോ മോഡലോ എന്നിങ്ങനെയാണ് കമന്റുകൾ. ഇതിനിടെ സന്നയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വളരെയേറെപ്പേർ കമന്റ് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here