കുവൈത്തിൽ മരിച്ച മലയാളി നഴ്‌സിന്റെ മൃതദേഹം ശനിയാഴ്ച കേരളത്തിലെത്തിക്കും

0
193

കുവൈത്ത്‌സിറ്റി: കുവൈത്തിൽ മരണമടഞ്ഞ മലയാളി നഴ്‌സ് ഡിംപിൾ യൂജിന്റെ മൃതദേഹം ശനിയാഴ്ച കേരളത്തിലെത്തിക്കും. വെള്ളിയാഴ്ച ഉച്ചയക്ക് ശേഷം മൂന്ന് മുതൽ നാല് മണി വരെ സബാ ആശുപത്രിയിലെ മോർച്ചറിയിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം പൊതുദർശനത്തിന് വയ്ക്കും.

മുബാറഖ് അൽ കബിർ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു മരിച്ച ഡിംപിൾ. കഴിഞ്ഞ വ്യാഴാഴ്ചയാണ് മുതൽ അൽ അദാൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ഡിംപിളിനെ പ്രവേശിപ്പിച്ചത്.

തിരുവനന്തപുരം അനയറ വെൺപാലവട്ടം നസ്രത്ത് വീട്ടിൽ യൂജിൻ ജോൺ വർഗീസിന്റെ ഭാര്യയായ ഡിംപിൾ കോട്ടയം നെടുംകുന്നം കളത്തിൽ വീട്ടിൽ തോമസ് ജോസഫിന്റെയും ത്രേ്യസ്യാമയുടെയും മകളാണ്. മൂന്ന് മക്കളുണ്ട്. സെയ്‌റ(നാലാം ക്ലാസ് വിദ്യാർത്ഥിനി),ദിയ (അഞ്ച് വയസ്)കെസിയ (മൂന്ന് വയസ്).

LEAVE A REPLY

Please enter your comment!
Please enter your name here