നിയുക്ത പ്രസിഡന്റ് ജോ ബൈഡന് അധികാരം കൈമാറാനുള്ള പ്രവർത്തനങ്ങൾക്ക് ട്രംപ് വൈറ്റ് ഹൗസിന് നിർദേശം നൽകി. ബൈഡന് അധികാരം കൈമാറാൻ പ്രാരംഭ നടപടികൾ ആരംഭിക്കുമെന്ന് ജനറൽ സർവീസ് അഡ്മിനിസ്ട്രേഷൻ തലവൻ എമിലി മുർഫി വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. നേരത്തെ രാഷ്ട്രിയ സമ്മർദ്ദത്താൽ ബൈഡന് അധികാര കൈമാറ്റത്തിനുള്ള ഫണ്ട് അനുവദിക്കാത്തതിന്റെ പേരിൽ എമിലി മുർഫി കടുത്ത വിമർശനങ്ങൾ നേരിട്ടിരുന്നു. ഒടുവിൽ മനംമാറ്റം: അധികാര കൈമാറ്റത്തിന് വൈറ്റ്ഹൗസിന് നിർദേശം നൽകി ട്രംപ്
Trump agrees transition to Biden administration can begin

അധികാര കൈമാറ്റത്തിനായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാൻ ജനറൽ സർവീസ് അഡ്മിനിസ്ട്രേഷന് നിർദേശം നൽകിയതായി ട്രംപ് ട്വീറ്റ് ചെയ്തു. തുടർനടപടി ക്രമങ്ങൾക്കായി ബൈഡന്റെ ഓഫീസിന് ട്രംപ് 63 ലക്ഷം ഡോളറും അനുവദിച്ചു.മിഷിഗണിലും ഫലം എതിരാണെന്ന് കണ്ടതോടെയാണ് അര്‍ദ്ധമനസ്സോടെയാണെങ്കിലും ട്രംപ് അധികാര കൈമാറ്റത്തിന് തയ്യാറായത്. ഇതുവരെ തോല്‍വി അംഗീകരിക്കാതിരുന്ന ട്രംപ് അധികാരം വിട്ടുകൊടുക്കാനുള്ള ഒരു നീക്കവും നടത്തിയിരുന്നില്ല
ബൈഡന് അധികാര കൈമാറ്റത്തിനുള്ള ഫണ്ട് അനുവദിക്കാതിരുന്ന എമിലി മര്‍ഫി കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ട്രംപിന്റെ തീരുമാനത്തെ ബൈഡന് പക്ഷം സ്വാഗതം ചെയ്തു അതേസമയം, തോല്‍വി ഇതുവരെ സമ്മതിക്കാനും ട്രംപ് തയ്യാറായിട്ടില്ല. കേസുകള്‍ ശക്തമായി തന്നെ തുടരും. നല്ല പോരാട്ടം നടത്തും. വിജയിക്കുക തന്നെ ചെയ്യുമെന്നാണ് വിശ്വാസമെന്നും ട്രംപ് ട്വീറ്റ് ചെയ്തു