മരിച്ചവരോട് ആദരസൂചകമായി അമേരിക്കൻ പതാക താഴ്ത്തി കെട്ടി
അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചുലക്ഷം കടന്നു. രണ്ടാം ലോകമഹായുദ്ധം, കൊറിയന്‍ യുദ്ധം, വിയറ്റ്നാം യുദ്ധം എന്നിവയില്‍ മരിച്ച അമേരിക്കക്കാരുടെ ആകെ എണ്ണത്തെക്കാള്‍ കൂടുതലാണിത്. രണ്ടാം ലോകമഹായുദ്ധത്തില്‍ നാലു ലക്ഷത്തി അയ്യായിരം പേരും മറ്റ് രണ്ട് യുദ്ധങ്ങളിലുമായി അന്‍പത്തിയെട്ടായിരം പേരുമാണ് മരിച്ചത്. ജീവന്‍ നഷ്ടപ്പെട്ടവരെ അമേരിക്കന്‍ ജനത എന്നും ഒാര്‍ക്കുമെന്നും, ദുഃഖത്തില്‍ തളരാതെ മുന്നോട്ടുപോകാന്‍ കഴിയണമെന്നും പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. മെഴുകുതിരി കത്തിച്ച്, വൈറ്റ് ഹൗസ്, മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
പ്രസിഡന്‍റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്റ് കമല ഹാരിസ് എന്നിവര്‍ മൗന പ്രാര്‍ഥനയില്‍ പങ്കെടുത്തു. മരിച്ചവരോടുള്ള ആദരസൂചകമായി വൈറ്റ് ഹൗസിലെ അമേരിക്കന്‍ പതാക പകുതി താഴ്ത്തി.അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ആളുകൾ മരിച്ചതും ഈ മഹാമാരി മൂലം .ട്രംപിൻറെ ഭരണകാലത്താണ് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത്