അവസരം കിട്ടാൻ നായകന്മാർക്കൊപ്പം കിടക്കാൻ തയ്യാറായിരുന്നില്ല

0
716

സിനിമയിൽ അവസരം ലഭിക്കാൻ നായകന്മാർക്കൊപ്പം കിടക്കാനോ പ്രണയമുണ്ടാക്കാനോ തനിക്ക് താത്പര്യമില്ലായിരുന്നെന്ന് ബോളിവുഡ് നടി രവീണ ഠണ്ടൺ. അതിനാൽ തന്നെ വലിയ അഹങ്കാരിയായാണ് എന്നെ മറ്റുള്ളവർ കണ്ടത്.

നായകന്മാർ ചിരിക്കാൻ പറയുമ്പോൾ മാത്രം ചിരിക്കാനും ഇരിക്കാൻ പറയുമ്പോൾ മാത്രം ഇരിക്കാനും തനിക്ക് കഴിഞ്ഞില്ലെന്നും രവീണ പറഞ്ഞു.

പുരുഷമേൽക്കോയ്മയെ ചോദ്യം ചെയ്തതാണ് തന്നെ അഹങ്കാരിയായി മുദ്ര കുത്താൻ കാരണം. സിനിമയിൽ തനിക്ക് തലതൊട്ടപ്പന്മാർ ഇല്ലായിരുന്നു. താൻ ഒരു പ്രത്യേക ക്യാമ്പിൽ പെട്ടയാളും ആയിരുന്നില്ല. അന്ന് തന്നെ വനിതാ മാധ്യമ പ്രവർത്തകർ പോലും പിന്തുണച്ചില്ലെന്നും അവരെല്ലാം അതിപ്രശസ്തരായ പുരുഷതാരങ്ങൾക്ക് വേണ്ടിയാണ് നിലകൊണ്ടതെന്നും രവീണ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here