സ്ത്രീശരീരം ഒരു ക്യാമറയിൽ പതിഞ്ഞുവെന്ന് കരുതി ഭാവി നശിക്കില്ല, ദൃശ്യം ടുവിനെപ്പറ്റിയുള്ള ആൻസിയുടെ കുറിപ്പ് വൈറൽ

0
1061

ദൃശ്യം ടുവിനെപ്പറ്റി ആൻസി എം കുര്യൻ സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പ് വൈറലാകുന്നു. ജോർജ്ജുകുട്ടിയുടെ ഭാര്യ റാണിയോട് പറയുന്ന തരത്തിലാണ് കുറിപ്പുളളത്.

ആൻസിയുടെ കുറിപ്പ്.

ദൃശ്യം രണ്ടാം ഭാഗം വരുന്നത് കൊളളാം. എന്നാൽ ആദ്യ ഭാഗത്തിലെ പോലെ ഒരു ആഭാസന്റെ ഒളിക്യാമറയിൽ മകൾ കുളിക്കുന്ന വീഡിയോ പെട്ടൂന്ന് കരുതി, എന്റെ മകളുടെ ഭാവി നശിപ്പിക്കരുതേ. എന്ന് മുട്ടുകുത്തി കൈകൂപ്പി കരയുന്ന അമ്മമാർക്ക് പകരം നിന്റെ ഒളിക്യാമറയിലെ ദൃശ്യങ്ങൾ കണ്ട് എന്റെ മകളെ പതിതയായി കാണുന്ന ഒരു സമൂഹമുണ്ടെങ്കിൽ ആ സമൂഹത്തെ എനിക്കും എന്റെ മകൾക്കും പുല്ലാണ് എന്ന് പറയുന്ന യഥാർത്ഥ അമ്മമാരെ കാണാൻ ആഗ്രഹമുണ്ട്.

ഈ സീൻ കണ്ട് അനാവശ്യമായി പേടിച്ചുപോയ അമ്മമാരോട് പെൺമക്കളോട് സ്ത്രീകളുടെ ശരീരം ഒരു ക്യാമറയിൽ പതിഞ്ഞുവെന്ന് കരുതി ഒരു ഭാവിയും നശിച്ചുപോകില്ല. പോകേണ്ടതുമില്ല. അങ്ങനെ എന്തോ പോകുമെന്ന് പേടിപ്പിച്ചുനിർത്തുന്ന പുരുഷ കല്പിത ലോകത്തോട് പറയാൻ മലയാള നിഘണ്ടുവിൽ ഉളളതും ഇല്ലാത്തതുമായ ധാരാളം പദങ്ങളുണ്ട്. സിനിമ എപ്പോഴും സന്ദേശം നൽകണം എന്നൊന്നും വാശി പിടിക്കാൻ പറ്റില്ല. അങ്ങനെ പിടിക്കുന്നുമില്ല. എങ്കിലും സമൂഹം മുന്നോട്ടുപോകുന്നതിന് അനുസരിച്ച് ഒരു മുഴം മുന്നേ നടക്കുന്ന ഒന്നാകട്ടെ ജനകീയ കലയായ മലയാള സിനിമ. എറ്റവും കൂടൂതൽ ആളുകൾ കാണാനിടയുളള സിനിമകളാകുമ്പോൾ പ്രത്യേകിച്ചും.