Shibu Kizhakkekuttu
അറിഞ്ഞോ അറിയാതെയോ ബൈബിൾ കത്തിച്ചു .ചെറിയൊരു പുസ്തകത്തിൽ വലിയൊരു അത്ഭുതം ഉണ്ടായിരുന്നുവെന്ന് .കത്തി കഴിഞ്ഞപ്പോൾ ലോകം മുഴുവൻ അറിഞ്ഞു. ജീവിച്ചിരിക്കുന്ന ദൈവം ഉണ്ടെന്ന് അറിഞ്ഞു കൊള്ളുക യേശു കേട്ടുകേൾവി അല്ല എന്നുള്ള സത്യം ഇനിയെങ്കിലും .അറിഞ്ഞിട്ടും വിശ്വസിക്കാത്തവരെ വിശ്വസിച്ചു കൊള്ളുക
രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ജീവനോടെ കണ്ട ദൈവത്തെയാണ് ക്രിസ്ത്യാനികൾ ആരാധിക്കുന്നതും വിശ്വസിക്കുന്നതും .വീണ്ടും വരാറായി എന്ന് വിശ്വസിച്ചു കൊണ്ട് കാത്തിരിക്കുകയാണ് ദൈവവിശ്വാസികൾ
സാന്‍ അന്റോണിയോ (ടെക്‌സസ്) : വീടിനു പുറകിലിരുന്ന് ബൈബിള്‍ കത്തിക്കുന്നതിനിടയില്‍ തീ ആളിപ്പടര്‍ന്ന് സ്വന്തം വീടും സമീപത്തുള്ള മറ്റൊരു വീടും അഗ്‌നിക്കിരയായി .
മാര്‍ച്ച് 7 ഞായറാഴ്ച രാവിലെ 7.30 ന് ആയിരുന്നു സംഭവം സാന്‍ അന്റോണിയയിലെ ഡ്യുപ്ലെക്സാണ് കത്തി നശിച്ചത്
വീടിന്റെ വാതിലില്‍ മുട്ടി തീ തീ എന്ന നിലവിളി കേട്ടുകൊണ്ടാണ് അടുത്ത വീട്ടില്‍ താമസിച്ചിരുന്നവര്‍ ഉറക്കമുണര്‍ന്നത് , അതിനിടയില്‍ തന്നെ രണ്ടു വീടുകളിലെ മേല്‍ക്കൂരകള്‍ക്കും തീ പിടിച്ചിരുന്നെന്നും വിവരം ലഭിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്ന അഗ്‌നിശമന സേനാംഗങ്ങള്‍ വളരെ പാടുപെട്ടാണ് തീ അണച്ചതെന്നും ഫയര്‍ ക്യാപ്റ്റന്‍ ജോണ്‍ ഫ്‌ലോറന്‍സ് പറഞ്ഞു .
തീ അണക്കുന്നതിനിടയില്‍ രണ്ടു വീടിന്റെയും മേല്‍ക്കൂരകള്‍ കത്തിയമര്‍ന്നിരുന്നു , എന്നാല്‍ ആര്‍ക്കും പൊള്ളലേറ്റില്ല എന്നത് അദ്ഭുതമാണെന്നും ക്യാപ്റ്റന്‍ പറഞ്ഞു .
ഈ ചെറിയ ബൈബിള്‍ തീ ഇടുന്നതിനിടയില്‍ എങ്ങനെയാണ് വീടുകളിലേക്ക് ആളിപടര്‍ന്നത് എന്നതിനെക്കുറിച്ച് വിശദീകരണം നല്‍കാനാകാതെ വിഷമിക്കുകയാണ് ഫയര്‍ഫോഴ്സ് .
ഏതായാലും ബൈബിള്‍ തീയിട്ട സ്ത്രീയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു , ഇവര്‍ക്കെതിരെ എന്ത് കുറ്റമാണ് ചാര്‍ജ് ചെയ്യെണ്ടത് എന്ന് തീരുമാനിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു
A Texas woman was arrested Sunday after she set a bible on fire in her backyard and the flames caused her home to burn, investigators said.
പി പി ചെറിയാൻ അറിയിച്ചതാണ്
