എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് 20 ലക്ഷം തട്ടി,കാത്തലിക് ഫോറം ജനറല്‍ സെക്രട്ടറി അറസ്റ്റില്‍

0
950

കൊല്ലം: എംബിബിഎസ് സീറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് കാത്തലിക് ഫോറം ജനറൽ സെക്രട്ടറി ബിനു ചാക്കോയെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം സ്വദേശിക്ക് സീറ്റ് വാഗ്ദാനം ചെയ്ത് 20 ലക്ഷം രൂപയാണ് ബിനു ചാക്കോ തട്ടിയെടുത്തത്. കൊല്ലം സ്വദേശി നൗഷാദിന് സീറ്റ് വാഗ്ദാനം ചെയ്ത് 20 ലക്ഷം രൂപ കൈക്കലാക്കിയ കേസിലാണ് അറസ്റ്റ്. മൂന്ന് മാസം മുമ്പാണ് തൃശൂർ അമല മെഡിക്കൽ കോളജിൽ സീറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം കൈക്കലാക്കിയത്. സീറ്റ് നൽകാതിരുന്നതിനെ തുടർന്ന് രണ്ട് ലക്ഷം രൂപ മടക്കി നൽകി

കോട്ടയം വെസ്റ്റ് പൊലീസ് പാലായിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.വളരെപ്പേരിൽ നിന്നും ഇയാൾ സീറ്റ് വാഗ്ദാനം ചെയ്ത് പണം കൈക്കലാക്കിയതായാണ് വിവരം. ഒരു മാസം മുമ്പാണ് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.