വിശുദ്ധ കുര്‍ബാന കൈയ്യില്‍ കൊടുക്കുന്നതും സ്വീകരിക്കുന്നതും പാപം?

0
229

ദൈവദോഷം, പ്രത്യേകിച്ചു ദിവ്യകാരുണ്യത്തിനെതിരെ ചെയ്യുമ്പോള്‍ ഗൗരവാവഹമായ പാപമാണ്. കാരണം ഈ കൂദാശയില്‍ മിശിഹായുടെ യഥാര്‍ത്ഥ ശരീരം നമുക്കുവേണ്ടി സത്താപരമായി സന്നിഹിതമാകുന്നു’
കത്തോലിക്കാ തിരുസഭയുടെ മതബോധന ഗ്രന്ഥം (CCC 2120).

പരിശുദ്ധ കുര്‍ബാന എന്നാല്‍ വെറും ഒരു വസ്തുവോ, വെറും അപ്പ കഷണമോ അല്ല, അത് സാക്ഷാല്‍ ദൈവം തന്നെയാണ്. അതിനാല്‍ തന്നെ ആദിമ നൂറ്റാണ്ട് മുതല്‍ പരിശുദ്ധ കുര്‍ബാനയോട് വളരെയധികം ഭക്തിയും ആരാധനയും, ആദരവും സഭ നല്‍കിയിരുന്നു. എന്നാല്‍ ഈ അടുത്ത കാലത്തായി പരിശുദ്ധ കുര്‍ബാന വളരെയധികം നിന്ദനങ്ങള്‍ക്ക് പാത്രമാവുന്നുണ്ട്. ഇത് ആഗോളസഭയില്‍ പരക്കെ കാണുന്ന ഒരു പ്രതിഭാസമാണ്. ദിവ്യകാരുണ്യ യേശു പല ദൈവാലയങ്ങളിലും നിന്ദിക്കപ്പെടുന്നുണ്ട് എന്ന് പറഞ്ഞത് പരിശുദ്ധ കന്യകാമറിയം തന്നെയാണ്. 2000 വര്‍ഷം മുന്‍പ് തന്റെ പുത്രന്റെ ശരീരത്തെ അവര്‍ അവഹേളിച്ചപോള്‍ കണ്ടു നിന്ന അമ്മ ഇന്നും തന്റെ പുത്രന്റെ ശരീരം അവഹേളിക്കപ്പെടുന്നത് കണ്ട് രക്തകണ്ണീര്‍ ഒഴുക്കുന്നു.

യേശുക്രിസ്തു തന്റെ ശിഷ്യര്‍ക്ക് നാവിലാണോ നല്‍കിയത് എന്ന് ചിലര്‍ ചോദിക്കാറുണ്ട്. വാഴ്ത്തപ്പെട്ട ആന്‍ കാതറിനും തെരേസാ ന്യൂമാനും ലഭിച്ച ദര്‍ശനപ്രകാരം അന്ത്യത്താഴവേളയില്‍ യേശു തന്റെ ശിഷ്യര്‍ക്ക് നാവില്‍ അപ്പമെടുത്ത് നാവില്‍ വെച്ച് നല്‍കുകയിരുന്നു ചെയ്തത്. ഇനി യേശു തന്റെ അപ്പസ്‌തോലന്മാര്‍ക്ക് കൈകളില്‍ നല്‍കിയിരുന്ന എങ്കില്‍ പോലും അതില്‍ തെറ്റില്ല. കാരണം പുരോഹിത്യമെന്ന കൂദാശ സ്ഥാപിച്ച ശേഷമാണ് പരിശുദ്ധ കുര്‍ബാന സഥാപിച്ചത്. അതിനാല്‍ തന്നെ അഭിഷിക്ത കരണങ്ങള്‍ക്ക് ദിവ്യകാരുണ്യം കൈകളില്‍ എടുക്കുന്നതില്‍ തെറ്റില്ല. പുരോഹിതര്‍ മാത്രമേ ദിവ്യകാരുണ്യം കൈകള്‍ കൊണ്ട് സ്പര്‍ശിക്കുവാന്‍ പാടുള്ളൂ എന്ന് പല സ്വകാര്യ വെളിപാടുകളിലും സ്വര്‍ഗം ആവര്‍ത്തിച്ചു പറയുന്നുണ്ട്.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് മുന്‍പ് വരെയുള്ള കാലത്തിന് മുന്‍പ് മുട്ട് കുത്തി നാവിലായിരുന്നു പരിശുദ്ധ കുര്‍ബാന സ്വീകരിച്ചിരുന്നത്. 1969 കളില്‍ സഭ മുഴുവനും Traditional Latin Mass ആയിരുന്നു അര്‍പ്പിക്കപ്പെട്ടിരുന്നത്. Novus Ordo കുര്‍ബാന 1969ന് ശേഷമാണ് നിലവില്‍ വന്നത്. അതിനാല്‍ തന്നെ പുതിയ കുര്‍ബാനയില്‍ പങ്കെടുത്തവരാണ് ഇന്ന് കേരളത്തിലെ ഭൂരിഭാഗം വിശ്വാസികളും, അതിനാല്‍ തന്നെ Traditional Latin Mass ന്റെ മനോഹാരിതയും ദിവ്യമായ നിശബ്ദതയും കരിസ്മാറ്റിക്ക് അതിപ്രസരം കാരണം പുതിയ കുര്‍ബാനയില്‍ അനുഭവിക്കാന്‍ പല വിശ്വാസികള്‍ക്കും സാധിച്ചിട്ടില്ല. അങ്ങനെയുള്ള ഒരു സമൂഹത്തിന് ദിവ്യകാരുണ്യം നാവില്‍ മാത്രമേ സ്വീകരിക്കുവാന്‍ പാടുള്ളൂ എന്ന് പറയുമ്പോള്‍ അവര്‍ക്ക് ഗ്രഹിക്കാന്‍ ബുദ്ധിമുട്ട് ആയിരിക്കും. പക്ഷെ ഒരു കാര്യം നാം മനസ്സിലാക്കുക കത്തോലിക്കാ തിരുസഭയിലെ 99.99% വിശുദ്ധരും, രക്തസാക്ഷികളും ഈ 20 നൂറ്റാണ്ടുകളില്‍ മുട്ട് കുത്തി നാവില്‍ മാത്രമാണ് സ്വീകരിച്ചിരുന്നത്.