അന്തിക്രിസ്തുവിന്റെ ഭരണവും മഹാ പീഡന കാലവും വെളിപാട് 6ാം അധ്യായത്തില്‍ വ്യക്തമായി പറയുന്നുണ്ട്. അവന്റെ കാലയളവ് ഏഴുവര്‍ഷമായിരിക്കുമെന്നും വചനത്തില്‍ നിന്ന് വ്യക്തം.
വെളിപാട് 6:1-2വെള്ള കുതിരപ്പുറത്തു സമാധാന വാഹകന്‍ എന്ന വ്യാജേന അവന്‍ ലോകാധികാരം കൈക്കലാക്കുവാന്‍ വരുമെന്നും വ്യക്തം.
2 തെസ്സ: 2 ല്‍ അധ്യായത്തില്‍ അന്തിക്രിസ്തു വെളിപ്പെടുന്നതിനെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. 6,7 വാക്യങ്ങളില്‍ ഇപ്രകാരം പറയുന്നു. ‘ സമയമാകുമ്പോള്‍മാത്രം വെളിപ്പെടേണ്ടതിന് ഇപ്പോള്‍ അവനെ തടഞ്ഞുനിര്‍ത്തുന്നതെന്താണെന്നു നിങ്ങള്‍ക്കറിയാമല്ലോ. അരാജകത്വത്തിന്റെ അജ്ഞാത ശക്തി ഇപ്പോഴേ പ്രവര്‍ത്തിച്ചുകൊണ്ടാണിരിക്കുന്നത്. അവനെ തടഞ്ഞുനിര്‍ത്തിയിരിക്കുന്നവന്‍ വഴിമാറിയാല്‍ മാത്രം മതി, അവന്‍ പ്രത്യക്ഷപ്പെടും.’
അന്തിക്രിസ്തുവിന്റെ പ്രത്യക്ഷപ്പെടുന്നത് അടയാളങ്ങളോടും അത്ഭുതങ്ങളോടും കൂടെ ആയിരിക്കും.
പശ്ചിമേഷ്യയില്‍ ഇസ്‌ളാം ഭൂരിപക്ഷ പ്രദേശങ്ങളാണ് എതിര്‍ക്രിസ്തുവിന്റെ ആസ്ഥാനം. അവന്റെ സാമ്രാജ്യം ബാബിലോണ്‍ എന്ന് വെളിപാട് പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. വളരെ മാന്യനായി ലോകത്തിന്റെ പ്രശ്‌നങ്ങള്‍ക്ക്(പാലസ്തിന്‍-ഇസ്രയേല്‍ പ്രശ്‌നം ഉള്‍പ്പെടെ) പരിഹാരം കണ്ട് അവന്‍ സൂത്രത്തില്‍ അധികാരം കൈക്കലാക്കും. മഹതിയാം ബാബിലോണ്‍ എന്ന മത പിന്തുണയുള്ള ലോകസാമ്രാജ്യം സ്ഥാപിക്കപ്പെടും.
യഹൂദര്‍ അവനെ സ്വീകരിക്കും. യോഹ: 5:43 ‘ഞാന്‍ എന്റെ പിതാവിന്റെ നാമത്തില്‍ വന്നിരിക്കുന്നു. എന്നിട്ടും നിങ്ങള്‍ എന്നെ സ്വീകരിക്കുന്നില്ല. എന്നാല്‍, മറ്റൊരുവന്‍ സ്വന്തം നാമത്തില്‍ വന്നാല്‍ നിങ്ങള്‍ അവനെ സ്വീകരിക്കും.’
3.5 വര്‍ഷം ആകുമ്പോള്‍ അന്തിക്രിസ്തു സ്വയം ദൈവമായി അവരോധിക്കും.
യഹൂദന്റെ ദൈവാലയത്തില്‍ തന്റെ ബിംബം ഉയര്‍ത്തി യഹൂദനോട് നമ്‌സകരിക്കുവാന്‍ ആവശ്യപ്പെടും. ഒരു മതം ഒരു നാണയം ഒരു ലോകം എന്ന ആശയത്തിലേക്ക് ലോകം എത്തിപ്പെട്ടേക്കാം. അവന്‍ കാലങ്ങളെയും സമയങ്ങളെയും മാറ്റിക്കുറിക്കും.
ലോകജനതയെക്കൊണ്ട് അവനെ നമസ്‌കരിപ്പിക്കുവാന്‍ ഒരു കള്ളപ്രവാചകന്‍ അവതരിക്കുകയും വലിയ അത്ഭുതങ്ങള്‍ കാണിക്കുകയും ചെയ്യും.
അവനെ അനുസരിക്കാത്തവര്‍ക്കും, അവന്റെ മുദ്ര എല്ക്കാത്തവര്‍ക്കും(666), അവനെ കുമ്പിടാത്തവര്‍ക്കും (യഥാര്‍ത്ഥ ദൈവമക്കള്‍ക്ക്) വലിയ പീഡകള്‍ അനുഭവിക്കേണ്ടി വരും.
മഹാ പീഡന കാലം
ഈ 7 വര്‍ഷ കാലത്ത് വലിയ കഷ്ടതകള്‍ ഭൂമിയിലുണ്ടാകും. അത് ദൈവത്തിന്റെ ലോകത്തോടുള്ള ക്രോധമാണ്. ലോകജനത സമാധാനം എന്നു തെറ്റിദ്ധരിച്ചു അതു ഇല്ലാത്തവരായി തീരും. വെള്ളം വായു ആഹാരം തുടങ്ങി സകലതിനും നെട്ടോട്ടമോടുന്ന കാലം. ഭൂതലത്തെ ദൈവം ഇളക്കി മറിക്കും.
മൃഗത്തിന്റെ(അന്തിക്രിസ്തുവിന്റെ) മുദ്ര(666) എല്ക്കുന്നവര്‍ക്ക് അത് താങ്ങാവുന്നതിലും അപ്പുറമായിരിക്കും. മനുഷ്യര്‍ മരണം അന്വേഷിച്ചാലും കാണുകയില്ല. ഈ കഷ്ടതകള്‍ നിമിത്തം മനുഷ്യര്‍ ദൈവത്തെ ദുഷിക്കും.
മത്തായി:24:21 ‘എന്തെന്നാല്‍, ലോകാരംഭം മുതല്‍ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത, ഇനി ഉണ്ടാകാനിടയില്ലാത്ത, ഉഗ്രപീഡനം അന്നുണ്ടാകും.’ വെളിപാട് 6,7,8 അധ്യായങ്ങളില്‍ പറയുന്ന കഷ്ടം അന്നുണ്ടാകും.
മത്തായി:24:7 ‘ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും ഉണര്‍ന്നെഴുന്നേല്‍ക്കും. ക്ഷാമങ്ങളും ഭൂകമ്പങ്ങളും പലസ്ഥലങ്ങളിലും ഉണ്ടാകും.’
മത്തായി:24:9 ‘അവര്‍ നിങ്ങളെ പീഡനത്തിന് ഏല്‍പിച്ചുകൊടുക്കും. അവര്‍ നിങ്ങളെ വധിക്കും. എന്റെ നാമം നിമിത്തം സര്‍വജനങ്ങളും നിങ്ങളെ ദ്വേഷിക്കും.’
മത്തായി:24:29 ‘അക്കാലത്തെ പീഡനങ്ങള്‍ക്കുശേഷം പൊടുന്നനെ സൂര്യന്‍ ഇരുണ്ടുപോകും. ചന്ദ്രന്‍ പ്രകാശം തരുകയില്ല. നക്ഷത്രങ്ങള്‍ ആകാശത്തില്‍നിന്നു നിപതിക്കും. ആകാശ ശക്തികള്‍ ഇളകുകയും ചെയ്യും.’
ക്രിസ്തുവിന്റെ രണ്ടാം വരവ് (വെളിപാട്:19:11-16)
ഹര്‍മ്മഗദോന്‍ യുദ്ധം
7 വര്‍ഷക്കാലം ആണ് അന്തിക്രിസ്തുവിന്റെ ഭരണകാലം. ഇതിന്റെ അവസാനം കിഴക്കന്‍ രാജ്യങ്ങള്‍ (പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ ചൈന ജപ്പാന്‍ ആയിരിക്കാം) യൂഫ്രട്ടീസ് നദി വറ്റിച്ചു പാലസ്തിലേക്ക് പോകുകയും അന്തിക്രിസ്തുവിന്റെ നേതൃത്വത്തില്‍ വലിയ സൈന്യം സ്വര്‍ഗത്തില്‍ നിന്നു രാജാധിരാജാവായി ഇറങ്ങി വരുന്ന യേശുവുമായി യുദ്ധം ചെയത് പരാജയപ്പെടുകയും ചെയ്യും. രാജാധിരാജനായി സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിവരുന്ന മിശിഹ തന്റെ വചനത്താല്‍ (വാള്‍) ഹര്‍മ്മഗദോന്‍ എന്ന സ്ഥലത്ത് വെച്ച് യുദ്ധത്തിനായി കൂടി വരുന്ന ഈ മഹാസൈന്യത്തെ നശിപ്പിച്ചു കളയും. രാജാക്കന്മാരുടെ ശവങ്ങള്‍ കുന്നു കൂടും.
‘ അപ്പോള്‍ ആകാശത്തില്‍ മനുഷ്യപുത്രന്റെ അടയാളം പ്രത്യക്ഷപ്പെടും; ഭൂമിയിലെ സര്‍വഗോത്രങ്ങളും വിലപിക്കുകയും മനുഷ്യപുത്രന്‍ വാനമേഘങ്ങളില്‍ ശക്തിയോടും മഹത്വത്തോടുംകൂടെ വരുന്നതു കാണുകയുംചെയ്യും.’ (മത്തായി:24:30)
മഹാപീഡന കാലത്തിന്റെ അന്ത്യത്തില്‍ അന്തിക്രിസ്തുവിനെയും അവന്റെ സൈന്യത്തെയും തോല്‍പ്പിച്ചു രാജ്യം പിതാവായ ദൈവത്തെ എല്പ്പിക്കുന്നതിനായി കര്‍ത്താവായ യേശു ക്രിസ്തു പതിനായിരം സ്വര്‍ഗീയ സൈന്യവുമായി മേഘങ്ങളില്‍ ഇറങ്ങി വരും. അന്നാളില്‍ അവന്‍ തന്റെ കാല്‍ ഒലിവുമലയില്‍ നില്‍ക്കും. ഒലിവുമല രണ്ടായി പിളര്‍ന്നു പോകും.
‘അപ്പോള്‍ അശ്വാരൂഢനോടും അവന്റെ സൈന്യനിരയോടും യുദ്ധം ചെയ്യാന്‍മൃഗവും ഭൂമിയിലെ രാജാക്കന്‍മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ചുകൂടിയിരിക്കുന്നതു ഞാന്‍ കണ്ടു. മൃഗം പിടിക്കപ്പെട്ടു. അതിനോടൊപ്പം അതിന്റെ മുമ്പാകെ അടയാളങ്ങള്‍ കാണിച്ച്, മൃഗത്തിന്റെ മുദ്രസ്വീകരിക്കുകയും അതിന്റെ സാദ്യശ്യത്തെ ആരാധിക്കുകയും ചെയ്തിരുന്നവരെ പാപത്തിലേക്കു വശീകരിച്ചിരുന്ന വ്യാജപ്രവാചകനും പിടിക്കപ്പെട്ടു. ഇരുവരും ഗന്ധകമെരിയുന്ന അഗ്‌നിത്തടാകത്തിലേക്കു ജീവനോടെ എറിയപ്പെട്ടു. ശേഷിച്ചിരുന്നവര്‍ അ ശ്വാരൂഢന്റെ വായില്‍നിന്നു പുറപ്പെട്ട വാളുകൊണ്ടു വധിക്കപ്പെട്ടു. പക്ഷികളെല്ലാം അവരുടെ മാംസം തിന്നു തൃപ്തിയടഞ്ഞു.’ ( വെളിപ്പാട്:19:19-21)
അതായത് യേശു അന്തിക്രിസ്തു എന്ന മൃഗത്തെയും മൃഗത്തിന്റെ മുദ്ര ഏല്‍പ്പിക്കുകയും അതിന്റെ പ്രതിമയെ ആരാധിക്കുകയും ചെയ്ത കള്ളപ്രവാചകനെയും ഗന്ധകം കത്തുന്ന അഗ്നിതടാകത്തിലേക്ക് ജീവനോടെ വലിച്ചെറിയും.ശേഷിച്ചവരെ കുതിരപ്പുറത്തിരിക്കുന്നവന്റെ വായില്‍നിന്നു പുറപ്പെടുന്ന വചനം കൊണ്ട് വധിക്കപ്പെടും. പിന്നെ ക്രിസ്തു ഒരു ഉഗ്രസര്‍പ്പത്തെ – സാത്താനും പിശാചുമായ പുരാതന സര്‍പ്പത്തെ – പിടിച്ച് ആയിരം വര്‍ഷത്തേക്കു ബന്ധനത്തിലാക്കി. (വെളിപ്പാട്:20 :2)
യേശുവിന്റെ രണ്ടാം വരവ് സകലരും കാണും. അവനെ കുത്തി തുളച്ചവരു അത് കാണും. മഹാപീഡന കാലത്ത് യേശുവിനായി നിലനിന്ന വിശുദ്ധന്മാരെ അവന്‍ ചേര്‍ത്ത് തന്റെ വലതു ഭാഗത്ത് നിര്‍ത്തി രാജ്യത്തിലേക്ക് പ്രവേശിപ്പിക്കും. ബാക്കി ഉള്ളവരെ നിത്യ ദണ്ഡനമായിരിക്കും ലഭിക്കുക. സാത്താനെ പിടിച്ച് അഗാധത്തിലെ തടവറയില്‍ ആയിരം വര്‍ഷത്തേക്ക് ബന്ധിക്കും. ജെറുസലം കേന്ദ്രമാക്കി കര്‍ത്താവായ യേശു ക്രിസ്തു ആയിരം വര്‍ഷത്തെ ഭരണം ആരംഭിക്കും. ആ കാലത്തിനായി അവനോടുകൂടെ ഭരണം നടത്തേണ്ടതിനു നമുക്ക് ഒരുങ്ങാം. കര്‍ത്താവിന്റെ രാജ്യത്തിലെ അംഗമാകാന്‍ വിശുദ്ധിയില്‍ ജീവിക്കാം. ആമേന്‍.