കരിപ്പൂർ വിമാനാപകടം; മരിച്ച പൈലറ്റ് അതിവിദഗ്ദൻ,യുദ്ധവിമാനമുൾപ്പടെ മുപ്പത് വർഷത്തെ പ്രവൃത്തിപരിചയം

21
1210

കരിപ്പൂർ വിമാന അപകടത്തിൽ മരിച്ച എയർ ഇന്ത്യ എക്‌സ്പ്രസിന്റെ
പൈലറ്റ് ക്യാപ്റ്റൻ ദീപക് വസന്ത് സാത്തേ ഇന്ത്യയിലെ ഏറ്റവും മികച്ച പൈലറ്റുമാരിലൊരാൾ. യുദ്ധ വിമാനങ്ങളുൾപ്പടെ പറത്തിയിട്ടുള്ള അദ്ദേഹത്തിന് മുപ്പതുവർഷത്തിലേറെയുള്ള പ്രവൃത്തിപരിചയമുണ്ടായിരുന്നു. അധികം മറ്റ് പൈലറ്റുമാർ പറത്താത്ത എയർ ബസ് 310 പോലുള്ള വൈഡ് ബോഡി വിമാനങ്ങളും പറത്തുന്നതിൽ അദ്ദേഹം വിദഗ്ദനായിരുന്നു.

ഇന്ത്യൻ വ്യോമസേനയുടെ പൈലറ്റായി ദീർഘകാലം സേവനമനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം എയർ ഇന്ത്യ എക്‌സ്പ്രസിൽ പാസഞ്ചർ എയർക്രാഫ്റ്റ് പൈലറ്റായി ജോലിക്ക് ചേർന്നത്. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിൽ ടെസ്റ്റ് പൈലറ്റ് ആയും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇന്ത്യൻ വ്യോമസേനയുടെ അമ്പത്തിയെട്ടാം ബാച്ചംഗമായ സാത്തേ ‘സ്വോർഡ് ഓഫ് ഓണറോ’ടെയാണ് ടോപ്പറായി കോംബാറ്റ് എയർ പൈലറ്റ് പരിശീലനം പൂർത്തിയാക്കിയത്. തുടർന്ന് 1981 -ൽ ഇന്ത്യൻ വ്യോമസേനയിൽ കമ്മീഷൻ ചെയ്തു.

സ്വന്തം ജീവൻ നഷ്ടപ്പെടുത്തി അനേകരുടെ ജീവൻ രക്ഷപെടുത്തി. പൈലറ്റിനെ രക്ഷപ്പെടാമായിരുന്നു പുറക് ഇടിച്ചിറക്കി ആയിരുന്നുവെങ്കിൽ.  മോശമായ കാലാവസ്ഥയിൽ അദ്ദേഹത്തിന് ഒന്നും ചെയ്യാൻ പറ്റിയില്ല രണ്ടു പൈലറ്റുമാർക്ക് ആദരാഞ്ജലികൾ. അതോടൊപ്പം കൂടെ മരിച്ചവർക്കും.പരിക്കുകളോടെ ആശുപത്രിയിൽ കഴിയുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കാം, പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു