വിയന്ന: ഓസ്ട്രിയൻ തലസ്ഥാന നഗരമായ വിയന്നയിൽ വെടിവയ്പുണ്ടായി. ഇവിടുത്തെ സിറ്റി സെന്ററിലാണ് വെടിവയ്പുണ്ടായത്. സംഭവത്തിൽ ഏഴു പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ലോകത്തിൻറെ പല ഭാഗങ്ങളിലും ഭീകര ആക്രമണം അടുത്തനാളുകളിൽ നടന്നുകൊണ്ടിരിക്കുന്നു
സംഭവത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സംഭവസ്ഥലത്ത് കർശന സുരക്ഷ ഏർപ്പെടുത്തി. ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ
പ്രചരിക്കുന്നുണ്ട്