മില്യൺ കണക്കിന് ആളുകളാണ് The Chosen ഫോളോ ചെയ്ത് കാണുന്നത് ഇതിനർത്ഥം ദൈവത്തിൻറെ രണ്ടാം വരവ് അടുത്തിരിക്കുന്നു ലോകം മുഴുവൻ സുവിശേഷം എത്തപ്പെട്ടു കൊണ്ടിരിക്കുന്നു .വേറെയും ചില കാര്യങ്ങളുണ്ട് ബൈബിൾ വാക്യങ്ങൾ വള്ളിപുള്ളി മാറ്റമില്ലാതെ ആണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇസ്രായേൽ എന്ന രാജ്യത്തിനു പുതിയ പ്രധാനമന്ത്രി വന്നു
ഇതെല്ലാം കൂട്ടി വായിക്കുക . ഗ്രഹിക്കാൻ കഴിയുന്നവൻ മനസ്സിലാക്കട്ടെ Amen : ഷിബു കിഴക്കേകുറ്റ്
ക്രിസ്ത്യാനികൾ ക്രിസ്തുവിനെ അറിയുവാൻ വർഷങ്ങൾ വേണ്ടിവരും എന്നാൽ ഇന്നുവരെയും ക്രിസ്തുവിനെ അറിയാത്തവർക്ക് ക്രിസ്തുവിനെ അറിയുവാൻ മിനിറ്റുകൾ മതി അവരിൽ അനേകം അത്ഭുതങ്ങൾ ദൈവം പ്രവർത്തിക്കും .” മുന്‍പന്മാര്‍ പിന്‍പന്മാരും പിന്‍പന്മാര്‍ മുന്‍പന്മാരും ആകും.” ദൈവം പറഞ്ഞത് എത്ര സത്യമാണ്
ദൈവത്തിൻറെ വരവ് ഏകദേശം അടുത്ത് ഇരിക്കുകയാണ്. എല്ലാ സുവിശേഷകരും പറയുന്നുണ്ട് നമ്മുടെ ഈ ജന്മത്തിൽ തന്നെ വരുന്നു. അതായത് ഈ തലമുറയിൽ തന്നെ വരുമെന്ന്. അറിയാത്തവരെ അറിഞ്ഞോളൂ കേൾക്കാത്തവർ കേട്ടോളൂ യേശുവിലൂടെ മാത്രമേ ഇനി രക്ഷയുള്ളൂ. എത്ര സഹനം ഉള്ളവരെ സഹനങ്ങൾ നിങ്ങളെ ദൈവത്തിങ്കലേക്ക് അടിപ്പിക്കാൻ ആണ് എന്ന് നിങ്ങൾ മനസ്സിലാക്കണം. ഈശോയെ അറിയാനുള്ള ഒരു മാർഗം കൂടിയാണ് . ദൈവത്തിൻറെ രണ്ടാം വരവ് എന്നാണ് നമുക്ക് ആർക്കുമറിയില്ല എന്നാൽ അതിനുള്ള സൂചനകൾ കണ്ടുതുടങ്ങി പിതാവിന് മാത്രമേ അറിയത്തുള്ളൂ എന്നു വരും എന്നുള്ള സത്യം ബൈബിൾ വാക്യങ്ങൾ എടുത്തുനോക്കൂ പിതാവ് വ്യക്തമായി പറയുന്നുണ്ട്
അധര്‍മം വര്‍ധിക്കുന്നതിനാല്‍ പലരുടെയും സ്‌നേഹം തണുത്തുപോകും. എന്നാല്‍, അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്‌ഷിക്കപ്പെടും. എല്ലാ ജനതകളുടെയും സാക്‌ഷ്യത്തിനായി രാജ്യത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിനുശേഷം അന്ത്യം ആഗതമാകും. മത്തായി 24 : 12-14
ദൈവം നമ്മുടെ ഓരോരുത്തരുടെയും പിതാവാണ് നമ്മൾ ഓരോരുത്തരും ഈ ഭൂമിയിലേക്ക് സൃഷ്ടിച്ച കാണപ്പെടാത്ത നമ്മുടെ പിതാവ് ഭൂമിയിലെ നമ്മുടെ അച്ഛനും അമ്മയും ഒക്കെ നമ്മൾ കാണപ്പെടുന്ന അപ്പനും അമ്മയും ആണ് അതിനൊക്കെ മുകളിലാണ് നമ്മുടെ ഈശോയുടെ അപ്പാ അതായത് നമ്മുടെ പിതാവ്. അതറിയാനുള്ള വിവേകവും ബുദ്ധിയും ഒക്കെ ഉണ്ടായാൽ
രക്ഷപ്പെടാൻ എളുപ്പമാണ് അതിന് പരിശുദ്ധാത്മാവ് നമ്മെ സഹായിക്കണം. പരിശുദ്ധാത്മാവിലൂടെ അറിവ് ലഭിക്കുന്നത് അതുകൊണ്ടാണ് പരിശുദ്ധാത്മാവിനെ വിളിച്ചു പ്രാർത്ഥിക്കണം എന്ന് പറയുന്നത് .നമുക്ക് എന്തെങ്കിലും വെളിപ്പെടുത്തി തരുന്നത്
നമ്മുടെ ഓരോരുത്തരുടെ ആത്മാവിനുള്ളിൽ പരിശുദ്ധാത്മാവ് ഉണ്ടെങ്കിൽ ആണ്
ഈശോയുടെ തിരുരക്ത കൊണ്ട് എന്നെ കഴുകണമേ എനിക്ക് വേണ്ടി ജീവൻ വെടിഞ്ഞ പൊന്നു ഈശോയെ അങ്ങേ ഞങ്ങൾ ആരാധിക്കുന്നു സ്തുതിക്കുന്നു മഹത്വപ്പെടുത്തുന്നു .ഞങ്ങളുടെ പാപങ്ങൾ തുടച്ചുമാറ്റാൻ വേണ്ടി ദൈവം ഭൂമിയിലേക്കയച്ച സ്വന്തം മകൻറെ രക്തം വീണ് ഈ ഭൂമിയിലെ പാപങ്ങളെല്ലാം തുടച്ചുമാറ്റിയ ദൈവത്തിൻറെ മകനായ യേശുവിലൂടെ മാത്രമേ ഇനി രക്ഷയുള്ളൂ ഞങ്ങളറിയുന്നു ഞങ്ങൾ വിശ്വസിക്കുന്നു . ദൈവത്തിങ്കലേക്ക് തിരയുവാനും ദൈവസ്നേഹം ഞങ്ങൾക്ക് അറിയാനുള്ള ശക്തി തരണമേ . ഇന്നുവരെ ഞങ്ങൾക്കു നൽകിയിട്ടുള്ള എല്ലാ സഹായത്തിനും നന്ദി പറയുന്നു. പിതാവിലൂടെ മാത്രമേ രക്ഷയുള്ളൂ എന്ന് ഞങ്ങൾ തിരിച്ചറിയുന്നു.
ഇവിടെ ക്ലിക്ക് ചെയ്താൽ ഇതു മുഴുവൻ കാണാൻ ഫ്രീയായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ The Chosen Season മുഴുവൻ കാണാം
ഞങ്ങൾ അറിഞ്ഞ് ദൈവത്തെ മറ്റുള്ളവരും അറിയാൻ വേണ്ടി .ദൈവമുണ്ടെന്ന് ഇന്നുവരെയും തിരിച്ചറിയാത്ത വരെ തിരിച്ചറിയുവാനുള്ള പരിശുദ്ധാത്മാവിനെ കഴിവ് അവർക്കും കൊടുക്കണം എന്ന് ഞങ്ങളും പ്രാർത്ഥിക്കുന്നു .ഞങ്ങൾക്ക് കിട്ടിയ ദൈവത്തെ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്തു കൊടുക്കുവാനും ഞങ്ങൾ ഒരിക്കലും ഉദാസീനത കാണിക്കില്ല എന്ന് ഉറപ്പിച്ചു പറയുന്നു
ഒരുകാലത്ത് ദൈവത്തെ വിശ്വസിച്ചു ദൈവം മാത്രമേ അവരുടെ ഉള്ളിൽ ഉള്ളൂ എന്ന് പറഞ്ഞ് നടന്നവർ എങ്ങനെയോ ? ദൈവ സ്നേഹത്തിൽ നിന്ന് അകന്നുപോയി ഇങ്ങനെയുള്ളവരെ ദൈവത്തിങ്കലേക്ക് തിരിച്ചുകൊണ്ടുവരാൻ .ദൈവം ഒരുക്കി വച്ചിരിക്കുന്നതാണ് നിങ്ങളുടെ ജീവിതത്തിൽ ഇപ്പോഴുള്ള പ്രയാസങ്ങൾ വേദനകൾ അസുഖങ്ങൾ ഒന്നും നേടാൻ കഴിയാത്തത് . ജീവിതത്തിലെ പ്രയാസങ്ങൾ ഇനി എങ്ങനെ ജീവിക്കണം എന്നുള്ള ബുദ്ധിമുട്ടുകൾ ഭാര്യ ഭർത്താക്കൻമാർ തമ്മിലുള്ള വഴക്കുകൾ കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള സ്വരച്ചേർച്ച ഇവയൊക്കെ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെങ്കിൽ .നിങ്ങൾക്ക് ഇതെല്ലാം മാറ്റിയെടുക്കാൻ സാധിക്കും പ്രാർത്ഥനയിലൂടെ മാത്രമേ ഇതിന് ഒരു പരിഹാരം . നോയമ്പ് നോക്കിയും മുട്ടുകുത്തി പ്രാർത്ഥിച്ചുകൊണ്ടും നിങ്ങടെ ഉള്ളിലെ പിശാചിനെ പുറത്താക്കാൻ പറ്റുകയുള്ളൂ ഈ പിശാചിനെ പുറത്താക്കിയാൽ മാത്രമേ നിങ്ങളുടെ ജീവിതത്തിൽ ഉയർച്ച ഉണ്ടാവുകയുള്ളൂ അതുപോലെ ദൈവം നിങ്ങടെ ഉള്ളിൽ വസിക്കുകയുള്ളൂ
ഈ ഭൂമിയിലുള്ള എല്ലാ വസ്തുക്കളുടെയും അവകാശി ദൈവമാണ് എന്ന് നാം അറിഞ്ഞിരിക്കണം. ദൈവം നമുക്ക് നൽകിയിട്ടുള്ള .ആത്മാവും ശരീരവും നിൻറെ സ്വത്തുക്കളെല്ലാം നേരായ രീതിയിൽ ആയിരിക്കണം കൈകാര്യം ചെയ്യേണ്ടത് എന്നതാണ് പറയുന്നത് വളരെ ഭംഗിയായി സൂക്ഷിക്കണം അതായത് ദൈവം വന്നു ചോദിച്ചാൽ തിരിച്ചുകൊടുക്കാൻ പറ്റാവുന്ന രീതിയിൽ .ദൈവം പറയുന്ന രീതിയിലായിരിക്കണം നീ സ്വത്തുക്കൾ ഉണ്ടാക്കേണ്ടത് എന്നാണ് അതിനർത്ഥം
ആകയാല്‍, ഇപ്പോള്‍ യേശുക്രിസ്‌തുവിനോട് ഐക്യപ്പെട്ടിരിക്കുന്നവര്‍ക്കു ശിക്‌ഷാവിധിയില്ല.
എന്തെന്നാല്‍, യേശുക്രിസ്‌തുവിലുള്ള ജീവാത്‌മാവിന്റെ നിയമം നിന്നെ പാപത്തിന്റെയും മരണത്തിന്റെയും നിയമത്തില്‍നിന്നു സ്വതന്ത്രനാക്കിയിരിക്കുന്നു.
റോമാ 8 : 1-2
അധര്‍മം വര്‍ധിക്കുന്നതിനാല്‍ പലരുടെയും സ്‌നേഹം തണുത്തുപോകും.
എന്നാല്‍, അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്‌ഷിക്കപ്പെടും.
എല്ലാ ജനതകളുടെയും സാക്‌ഷ്യത്തിനായി രാജ്യത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിനുശേഷം അന്ത്യം ആഗതമാകും.
മത്തായി 24 : 12-14
എന്നാല്‍, ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്‌തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്‌ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല.
ഏശയ്യാ 40 : 31
എന്നാല്‍, എന്റെ നാമത്തില്‍ പിതാവ് അയയ്‌ക്കുന്ന സഹായകനായ പരിശുദ്‌ധാത്‌മാവ് എല്ലാകാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്‌മരിപ്പിക്കുകയുംചെയ്യും.
യോഹന്നാന്‍ 14 : 26
വരുംകാലങ്ങളില്‍, ചിലര്‍ കപടാത്മാക്കളിലും പിശാചിന്റെ പ്രബോധനങ്ങളിലും ശ്രദ്ധയര്‍പ്പിച്ചുകൊണ്ട് വിശ്വാസത്തില്‍നിന്നു വ്യതിചലിക്കുമെന്ന് ആത്മാവ് വ്യക്തമായിപ്പറയുന്നു.
മനഃസാക്ഷി കത്തികരിഞ്ഞുപോയ നുണയന്മാരുടെ കാപട്യമാണ് ഇതിനു കാരണം.
1 തിമോത്തേയോസ് 4 : 1-2
പഴയ നിയമം ദാനിയേല്‍ അദ്ധ്യായം 4 വാക്യം 17
ഈ വിധി ദൂതന്‍മാരുടെ, പരിശുദ്ധന്‍മാരുടെ, കല്‍പന അനുസരിച്ചാണ്. അത്യുന്നതനാണ് മനുഷ്യരുടെ രാജ്യങ്ങളെ ഭരിക്കുന്നതെന്നും താന്‍ തീരുമാനിക്കുന്നവര്‍ക്ക് അവിടുന്ന് അതു നല്‍കുമെന്നും മനുഷ്യരില്‍ ഏറ്റവും എളിയവരെ അതിന്‍മേല്‍ വാഴിക്കുമെന്നും മനുഷ്യരെല്ലാവരും ഗ്രഹിക്കേണ്ട തിനാണിത്.
കര്‍ത്താവിന്റെ കരങ്ങളാണ് ഭൂമിയെനിയന്ത്രിക്കുന്നത്;
അവിടുന്ന് തക്കസമയത്തു യോഗ്യനായഭരണാധിപനെ നിയമിക്കുന്നു.
മനുഷ്യന്റെ വിജയം കര്‍ത്താവിന്റെ കരങ്ങളിലാണ്; നിയമജ്‌ഞന്റെ മേല്‍ അവിടുന്ന് ബഹുമതി ചൊരിയുന്നു.
പ്രഭാഷകന്‍ 10 : 4-5
എന്നാല്‍, എന്റെ നാമത്തില്‍ പിതാവ് അയയ്‌ക്കുന്ന സഹായകനായ പരിശുദ്‌ധാത്‌മാവ് എല്ലാകാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്‌മരിപ്പിക്കുകയുംചെയ്യും.
യോഹന്നാന്‍ 14 : 26
യേശു അവളോടു ചോദിച്ചു: വിശ്വസിച്ചാല്‍ നീ ദൈവമഹത്വം ദര്‍ശിക്കുമെന്നു ഞാന്‍ നിന്നോടു പറഞ്ഞില്ലേ?
യോഹന്നാന്‍ 11 : 40
ആകയാല്‍, യേശു കര്‍ത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവ രില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്‌ഷപ്രാപിക്കും.
റോമാ 10 : 9
വിശ്വാസംവഴി കൃപയാലാണു നിങ്ങള്‍ രക്‌ഷിക്കപ്പെട്ടത്. അതു നിങ്ങള്‍ നേടിയെ ടുത്തതല്ല, ദൈവത്തിന്റെ ദാനമാണ്.
എഫേസോസ് 2 : 8
എന്റെ ഈ വചനങ്ങള്‍ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവന്‍ പാറമേല്‍ ഭവനം പണിത വിവേകമതിയായ മനുഷ്യനു തുല്യനായിരിക്കും.
മഴപെയ്‌തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിന്‍മേല്‍ ആഞ്ഞടിച്ചു. എങ്കിലും അതു വീണില്ല. എന്തുകൊണ്ടെന്നാല്‍, അതു പാറമേല്‍ സ്‌ഥാപിതമായിരുന്നു.
മത്തായി 7 : 24-25
ന്യായപ്രമാണഗ്രന്‌ഥം എപ്പോഴും നിന്റെ അധരത്തിലുണ്ടായിരിക്കണം. അതില്‍ എഴുതിയിരിക്കുന്നതെല്ലാം പാലിക്കാന്‍ നീ ശ്രദ്‌ധിക്കണം. അതിനെക്കുറിച്ച് രാവും പകലും ധ്യാനിക്കണം. അപ്പോള്‍ നീ അഭിവൃദ്‌ധി പ്രാപിക്കുകയും വിജയം വരിക്കുകയും ചെയ്യും.
ജോഷ്വ 1 : 8
യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, അടയാളങ്ങള്‍ കണ്ടതുകൊണ്ടല്ല, അപ്പം ഭക്‌ഷിച്ചു തൃപ്‌തരായതുകൊണ്ടാണ് നിങ്ങള്‍ എന്നെ അന്വേഷിക്കുന്നത്.
നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിന്‍. എന്തെന്നാല്‍, പിതാവായ ദൈവം അവന്റെ മേല്‍ അംഗീകാരമുദ്രവച്ചിരിക്കുന്നു.
യോഹന്നാന്‍ 6 : 26-27
ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടു പോകുന്നു. എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു. ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്‌ഥമാകേണ്ടാ. നിങ്ങള്‍ ഭയപ്പെടുകയും വേണ്ടാ.
യോഹന്നാന്‍ 14 : 27
ഇവിടെ ക്ലിക്ക് ചെയ്താൽ ഇത് കാണാൻ കഴിയും
https://play.google.com/store/apps/details?id=com.vidangel.thechosen
The Chosen is the first-ever multi-season series based on the true stories of the gospels of Jesus Christ. Watch for FREE now at www.thechosen.tv/app.… See MoreGo Behind The Scenes of The Creation of The First Ever Multi season TV Show About The Life Of Christ.838,835 people like this including 15 of your friends1,819,282 people follow this
https://www.facebook.com/InsideTheChosen/
ക്ലേശങ്ങളുടെ ആരംഭം ലൂക്കാ 21.
7 അവര്‍ ചോദിച്ചു: ഗുരോ, ഇത് എപ്പോഴാണ് സംഭവിക്കുക? ഇതെല്ലാം സംഭവിക്കാന്‍ തുടങ്ങുന്നതിന്റെ അടയാളം എന്താണ്? 8 അവന്‍ പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. എന്തെന്നാല്‍, പലരും അവന്‍ ഞാനാണ് എന്നും സമയം അടുത്തു എന്നും പറഞ്ഞുകൊണ്ട് എന്റെ നാമത്തില്‍ വരും. നിങ്ങള്‍ അവരുടെ പിന്നാലെ പോകരുത്. 9 യുദ്ധങ്ങളെയും കലഹങ്ങളെയുംകുറിച്ചു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ഭയപ്പെട രുത്. ഇവയെല്ലാം ആദ്യം സംഭവിക്കേണ്ടതാണ്. എന്നാല്‍, അവസാനം ഇനിയും ആയിട്ടില്ല. 10 അവന്‍ തുടര്‍ന്നു: ജനം ജനത്തിനെ തിരായും രാജ്യം രാജ്യത്തിനെതിരായും തല ഉയര്‍ത്തും. 11 വലിയ ഭൂകമ്പങ്ങളും പല സ്ഥലങ്ങളിലും ക്ഷാമവും പകര്‍ച്ചവ്യാധികളും ഉണ്ടാകും. ഭീകരസംഭവങ്ങളും ആകാശത്തില്‍നിന്നു വലിയ അടയാളങ്ങളും ഉണ്ടാകും. 12 ഇവയ്‌ക്കെല്ലാം മുമ്പ് അവര്‍ നിങ്ങളെ പിടികൂടുകയും പീഡിപ്പിക്കുകയും ചെയ്യും. അവരുടെ സിനഗോഗുകളിലും കാരാഗൃഹങ്ങളിലും നിങ്ങളെ ഏല്‍പിച്ചുകൊടുക്കും. എന്റെ നാമത്തെപ്രതി രാജാക്കന്‍മാരുടെയും ദേശാധിപതികളുടെയും മുന്‍ പില്‍ അവര്‍ നിങ്ങളെകൊണ്ടു ചെല്ലും. 13നിങ്ങള്‍ക്ക് ഇതു സാക്ഷ്യം നല്‍കുന്നതിനുള്ള അവസരമായിരിക്കും. 14 എന്ത് ഉത്ത രം പറയണമെന്ന് നേരത്തേ ആലോചിക്കേണ്ടതില്ലെന്നു മനസ്‌സിലാക്കിക്കൊള്ളുവിന്‍. 15 എന്തെന്നാല്‍, നിങ്ങളുടെ എതിരാളികളിലാര്‍ക്കും ചെറുത്തു നില്‍ക്കാനോ എതിര്‍ക്കാനോ കഴിയാത്ത വാക്ചാതുരിയും ജ്ഞാനവും നിങ്ങള്‍ക്കു ഞാന്‍ നല്‍കും. 16 മാതാപിതാക്കന്‍മാര്‍, സഹോദരര്‍, ബന്ധുമിത്രങ്ങള്‍, സ്‌നേഹിതര്‍ എന്നിവര്‍പോലും നിങ്ങളെ ഒറ്റിക്കൊടുക്കും. അവര്‍ നിങ്ങളില്‍ ചിലരെ കൊല്ലുകയും ചെയ്യും. 17 എന്റെ നാമം നിമിത്തം നിങ്ങളെ എല്ലാവരും ദ്വേഷിക്കും. 18എങ്കിലും, നിങ്ങളുടെ ഒരു തലമുടിയിഴ പോലും നശിച്ചുപോവുകയില്ല. 19 പീഡനത്തിലും ഉറച്ചുനില്‍ക്കുന്നതിലൂടെ നിങ്ങളുടെ ജീവനെ നിങ്ങള്‍ നേടും.
ജറുസലെമിന്റെ പതനം
20 ജറുസലെമിനുചുറ്റും സൈന്യം താവ ളമടിച്ചിരിക്കുന്നതു കാണുമ്പോള്‍ അതിന്റെ നാശം അടുത്തിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുവിന്‍. 21 അപ്പോള്‍, യൂദയായിലുള്ളവര്‍ പര്‍വതങ്ങളിലേക്കു പലായനം ചെയ്യട്ടെ. പട്ടണത്തിലുള്ളവര്‍ അവിടം വിട്ടുപോകട്ടെ. ഗ്രാമങ്ങളിലുള്ളവര്‍ പട്ടണത്തില്‍ പ്രവേശിക്കാതിരിക്കട്ടെ. 22 കാരണം, എഴുതപ്പെട്ടവയെല്ലാം പൂര്‍ത്തിയാകേണ്ട പ്രതികാരത്തിന്റെ ദിവസങ്ങളാണ് അവ. 23ആദിവസങ്ങളില്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും ദുരിതം! അന്ന് ഭൂമുഖത്തു വലിയ ഞെരുക്കവും ഈ ജനത്തിന്റെ മേല്‍ വലിയക്രോധവും നിപതിക്കും. 24 അവര്‍ വാളിന്റെ വായ്ത്തലയേറ്റു വീഴുകയും എല്ലാ ജനതകളിലേക്കും തടവുകാരായി കൊണ്ടുപോകപ്പെടുകയും ചെയ്യും. വിജാതീയരുടെ നാളുകള്‍ പൂര്‍ത്തിയാകുന്നതുവരെ അവര്‍ ജറുസലെമിനെ ചവിട്ടിമെതിക്കും.
മനുഷ്യപുത്രന്റെ ആഗമനം
25 സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും അടയാളങ്ങള്‍ പ്രത്യക്ഷപ്പെടും. കട ലിന്റെയും തിരമാലകളുടെയും ഇരമ്പല്‍ ജനപദങ്ങളില്‍ സംഭ്രമമുളവാക്കും. 26 സംഭ വിക്കാന്‍ പോകുന്നവയെ ഓര്‍ത്തുള്ള ഭയ വും ആകുലതയുംകൊണ്ട് ഭൂവാസികള്‍ അ സ്തപ്രജ്ഞരാകും. ആകാശ ശക്തികള്‍ ഇളകും. 27 അപ്പോള്‍, മനുഷ്യപുത്രന്‍ ശ ക്തിയോടും വലിയ മഹത്വത്തോടുംകൂടെ മേഘങ്ങളില്‍ വരുന്നത് അവര്‍ കാണും. 28 ഇവ സംഭവിക്കാന്‍ തുടങ്ങുമ്പോള്‍ നിങ്ങള്‍ ശിരസ്‌സുയര്‍ത്തി നില്‍ക്കുവിന്‍. എന്തെന്നാല്‍, നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നു. 29 ഒരു ഉപമയും അവന്‍ അവരോടു പറഞ്ഞു: അത്തി മരത്തെയും മറ്റു മരങ്ങളെയും നോക്കുവിന്‍. 30 അവ തളിര്‍ക്കുമ്പോള്‍ വേനല്‍ക്കാലം അടുത്തിരിക്കുന്നു എന്നു നിങ്ങള്‍ അറിയുന്നു. 31അതുപോലെ ഇക്കാര്യങ്ങള്‍ സംഭവിക്കുന്നതു കാണുമ്പോള്‍ ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നു മനസ്‌സിലാക്കിക്കൊള്ളുവിന്‍. 32സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ കടന്നുപോവുകയില്ല. 33 ആകാശ വും ഭൂമിയും കടന്നുപോകും. എന്നാല്‍, എന്റെ വാക്കുകള്‍ കടന്നുപോവുകയില്ല.
ജാഗരൂകരായിരിക്കുവിന്‍
34 സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാല്‍ നിങ്ങളുടെ മന സ്‌സു ദുര്‍ബലമാവുകയും, ആദിവസം ഒരു കെണിപോലെ പെട്ടെന്നു നിങ്ങളുടെമേല്‍ വന്നു വീഴുകയും ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. 35എന്തെന്നാല്‍ ഭൂമുഖത്തു ജീവിക്കുന്ന എല്ലാവരുടെയുംമേല്‍ അതു നിപതിക്കും. 36സംഭവിക്കാനിരിക്കുന്ന ഇവയില്‍ നിന്നെല്ലാം രക്ഷപെട്ട് മനുഷ്യപുത്രന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ വേണ്ട കരുത്തു ലഭിക്കാന്‍ സദാ പ്രാര്‍ഥിച്ചുകൊണ്ടു ജാഗരൂകരായിരിക്കുവിന്‍. 37എല്ലാ ദിവസവും അവന്‍ ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ടിരുന്നു. രാത്രിയില്‍ അവന്‍ പട്ടണത്തിനു പുറത്തുപോയി ഒലിവുമലയില്‍ വിശ്രമിച്ചു. 38 അവന്റെ വാക്കു കേള്‍ക്കാന്‍വേണ്ടി ജനം മുഴുവന്‍ അതിരാവിലെ ദേവാലയത്തില്‍ അവന്റെ അടുത്തുവന്നിരുന്നു.
അവസാന വിധി മത്തായി 25
31 മനുഷ്യപുത്രന്‍ എല്ലാ ദൂതന്‍മാരോടുംകൂടെ മഹത്വത്തില്‍ എഴുന്നള്ളുമ്പോള്‍ അവന്‍ തന്റെ മഹിമയുടെ സിംഹാസനത്തില്‍ ഉപവിഷ്ടനാകും. 32 അവന്റെ മുമ്പില്‍ എല്ലാ ജനതകളും ഒരുമിച്ചു കൂട്ടപ്പെടും. ഇടയന്‍ ചെമ്മരിയാടുകളെ കോലാടുകളില്‍നിന്നു വേര്‍തിരിക്കുന്നതുപോലെ 33 അവന്‍ അവരെ തമ്മില്‍ വേര്‍തിരിക്കും. അവന്‍ ചെമ്മരിയാടുകളെ തന്റെ വലത്തുവശത്തും കോലാടുകളെ ഇടത്തുവശത്തും നിറുത്തും. 34അനന്തരം രാജാവ് തന്റെ വലത്തുഭാഗത്തുള്ളവരോട് അരുളിച്ചെയ്യും: എന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍, ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍. 35 എന്തെന്നാല്‍ എനിക്കു വിശന്നു; നിങ്ങള്‍ ഭക്ഷിക്കാന്‍ തന്നു. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നു. ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചു. 36 ഞാന്‍ നഗ്‌നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചു. ഞാന്‍ രോഗിയായിരുന്നു; നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു. ഞാന്‍ കാരാഗൃഹത്തിലായിരുന്നു; നിങ്ങള്‍ എന്റെ യടുത്തു വന്നു. 37 അപ്പോള്‍ നീതിമാന്‍മാര്‍ ഇങ്ങനെ മറുപടി പറയും: കര്‍ത്താവേ, നിന്നെ വിശക്കുന്നവനായിക്കണ്ട് ഞങ്ങള്‍ ആഹാരം നല്‍കിയതും ദാഹിക്കുന്നവനായികണ്ട് കുടിക്കാന്‍ നല്‍കിയതും എപ്പോള്‍? 38 നിന്നെ പരദേശിയായിക്കണ്ട് സ്വീകരിച്ചതും നഗ്‌നനായിക്കണ്ട് ഉടുപ്പിച്ചതും എപ്പോള്‍? 39നിന്നെ ഞങ്ങള്‍ രോഗാവസ്ഥയിലോകാരാഗൃഹത്തിലോകണ്ടു സന്ദര്‍ശിച്ചത് എപ്പോള്‍? 40 രാജാവു മറുപടി പറയും: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്തുതന്നത്. 41അനന്തരം അവന്‍ തന്റെ ഇടത്തു ഭാഗത്തുള്ളവരോടു പറയും: ശപിക്കപ്പെട്ടവരേ, നിങ്ങള്‍ എന്നില്‍ നിന്നകന്ന് പിശാചിനും അവന്റെ ദൂതന്‍മാര്‍ക്കുമായി സജ്ജമാക്കിയിരിക്കുന്ന നിത്യാഗ്‌നിയിലേക്കു പോകുവിന്‍. 42 എനിക്കു വിശന്നു; നിങ്ങള്‍ ആഹാരം തന്നില്ല. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നില്ല. 43 ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചില്ല. ഞാന്‍ നഗ്‌നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചില്ല. രോഗാവസ്ഥയിലും കാരാഗൃഹത്തിലും ആയിരുന്നു; നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചില്ല. 44 അപ്പോള്‍ അവര്‍ ചോദിക്കും: കര്‍ത്താവേ, ഞങ്ങള്‍ നിന്നെ വിശക്കുന്നവനോ, ദാഹിക്കുന്നവനോ, പരദേശിയോ, നഗ്‌നനോരോഗിയോ, കാരാഗൃഹത്തില്‍ കഴിയുന്നവനോ ആയി കണ്ടതും നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നതും എപ്പോള്‍? 45 അവന്‍ മറുപടി പറയും: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ഏറ്റവും എളിയവരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്യാതിരുന്നപ്പോള്‍ എനിക്കു തന്നെയാണു ചെയ്യാതിരുന്നത്. 46 ഇവര്‍ നിത്യശിക്ഷയിലേക്കും നീതിമാന്‍മാര്‍ നിത്യജീവനിലേക്കും പ്രവേശിക്കും.
ഷിബു കിഴക്കേകുറ്റ്
Shibu kizhakkekuttu
The Chosen Season Episodes