സ്‌ട്രോക്ക് വന്ന് ഒരു വശം തളര്‍ന്നപ്പോള്‍ ഭാര്യ മറ്റൊരാള്‍ക്കൊപ്പം പോയി;മനസ്സാക്ഷിയുള്ള ആരുടേയും കണ്ണ് നിറഞ്ഞു പോകും

0
859

ഫിലിപ്പീന്‍സിലെ ഒരു ആഡംബര ഹോട്ടലില്‍ ഭക്ഷണം കഴിക്കാനിരിക്കുമ്പോഴാണ് റിയല്‍ എസ്റ്റേറ്റ് ഏജന്റായ ജനാല്‍ എന്ന യുവാവ് അടുത്ത ടേബിളില്‍ ഇരിയ്ക്കുന്ന കുടുംബത്തെ ശ്രദ്ധിക്കുന്നത്. രണ്ട് പെണ്‍മക്കളും അവരുടെ പിതാവും. ആദ്യ കാഴ്ചയില്‍ തന്നെ അവര്‍ വളരെ സാമ്പത്തിക ശേഷി കുറഞ്ഞവരാണെന്ന് ജനാലിന് മനസിലായി. മക്കള്‍ക്ക് ഭക്ഷണ വിളമ്പി നല്‍കുന്ന പിതാവ് ഭക്ഷണം ഒന്നും തന്നെ കഴിക്കുന്നില്ല. മാത്രമല്ല തന്റെ കയ്യിലെ ചില്ലറ തുട്ടുകള്‍ എണ്ണി നോക്കുന്നുമുണ്ട്. അവരറിയാതെ ജനാല്‍ ആ കുടുംബത്തിന്റെ ചിത്രം പകര്‍ത്തി .അവരെ പറ്റി കൂടുതൽ അറിയാൻ വേണ്ടി അദ്ദേഹം അവരുടെ അടുക്കൽ പോയി അന്വേഷിച്ചു

സ്‌ട്രോക്ക് വന്ന് ഒരു വശം തളര്‍ന്നപ്പോള്‍ ഭാര്യ മറ്റൊരാള്‍ക്കൊപ്പം പോയി;മനസ്സാക്ഷിയുള്ള ആരുടേയും കണ്ണ് നിറഞ്ഞു പോകും. ദൈവത്തിൻറെ രൂപത്തിൽ അയാൾ അവിടെയെത്തി പറക്കമുറ്റാത്ത രണ്ട് പെണ്‍കുഞ്ഞുങ്ങളെ ആ അച്ഛന്‍ വളർത്തി

ആ പിതാവ് തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ച് തുറന്നു പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സ്‌ട്രോക്ക് വന്ന് അദ്ദേഹത്തിന്റെ ഒരുവശം തളര്‍ന്നുപോയിരുന്നു. അതോടെ ജോലി ചെയ്യാന്‍ പറ്റാതെയായി ആ കുടുംബം പട്ടിണിയിലായി. അതോടെ ഭാര്യ അയാളെയും രണ്ട് പെണ്‍കുട്ടികളെയും ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെ പോയി. എന്നാല്‍ അവിടെയും അദ്ദേഹം തളര്‍ന്നില്ല. പണം കടം മേടിച്ച് ഒരു ചെറിയ കട തുടങ്ങി. എന്നാല്‍ അവിടുന്നു കിട്ടുന്ന വരുമാനം ആഹാരത്തിനു പോലും തികയുന്നുണ്ടായിരുന്നില്ല. ബ്രെഡ് ആയിരുന്നു അവരുടെ സ്ഥിര ഭക്ഷണം. എന്നാല്‍ തന്റെ വരുമാനത്തില്‍ നിന്ന് അയാള്‍ ഒരു ചെറിയ തുക എന്നും മാറ്റിവച്ചിരുന്നു. അങ്ങനെ മാറ്റിവച്ച തുക കൊണ്ട് തന്റെ മക്കളുടെ ആഗ്രഹം നിറവേറ്റാന്‍ അയാള്‍ ആ ഹോട്ടലില്‍ എത്തുകയായിരുന്നു.

നമ്മുടെ ഈ കൊച്ചു ജീവിതത്തിൽ നമുക്ക് ആരെങ്കിലും സഹായിക്കാൻ പറ്റിയിട്ടുണ്ടോ എന്ന് ആത്മശോധന ചെയ്യേണ്ടിയിരിക്കുന്നു

ആ പിതാവിന്റേയും മക്കളുടേയും അവസ്ഥ അറിഞ്ഞ ജനാലിന് അന്നത്തെ ദിവസം ഉറങ്ങാനായില്ല. താന്‍ എടുത്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ജനാല്‍ അവരുടെ കഥ പങ്കുവെച്ചു. ജനാല്‍ പങ്കുവെച്ച ആ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. മാത്രമല്ല, ഒരു കമ്പനി അയാള്‍ക്ക് ഒരു ചെറിയ പലചരക്കു കട ഇട്ടു കൊടുത്തു. മക്കളുടെ പഠന ചിലവുകള്‍ ഒരു സംഘടന ഏറ്റെടുത്തു. സര്‍ക്കാര്‍ അയാള്‍ക്ക് വീട് വച്ചുകൊടുത്തു. ഇതോടെ തനിക്ക് ഈ സൗഭാഗ്യങ്ങള്‍ നേടാന്‍ കാരണമായ ജനാലിനെ തേടി ആ പിതാവ് എത്തി. നന്ദി പറഞ്ഞു. ഒരു നല്ല സൗഹൃദത്തിന്റെ തുടക്കം കൂടിയായിരുന്നു ആ കൂടിക്കാഴ്ച

എൻറെ ജീവിതത്തിൽ എനിക്ക് ആരെയെങ്കിലും ഏതെങ്കിലും വിധത്തിൽ സഹായിക്കാൻ പറ്റിയിട്ടുണ്ടോ. കാഷ് കൊടുക്കാൻ പറ്റിയില്ലെങ്കിലും മറ്റ് ഏതെങ്കിലും തരത്തിൽ എനിക്ക് ആരെയെങ്കിലും സഹായിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ടോ എന്ന് ആത്മപരിശോധന ചെയ്യേണ്ടതുണ്ട്. ദൈവത്തെ നമ്മളിലൂടെ മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ എപ്പോഴും ശ്രമിക്കണം. ദൈവത്തെ അറിയാവുന്നവർക്ക് മാത്രമേ മറ്റുള്ളവരെ സഹായിക്കാനും പറ്റുള്ളൂ. ഭാര്യ ഇട്ടിട്ട് പോയപ്പോഴും തളരാത്ത രണ്ടു പിള്ളേരും. പൊന്നു തമ്പുരാൻ തന്നതാണ് നോർത്ത് വളർത്തി. ഒരു നേരത്തെ ഭക്ഷണം പോലും. ചൊവ്വേ നേരെ കൊടുക്കാൻ കഴിയാത്ത അദ്ദേഹത്തിൻറെ അവസ്ഥ. ദൈവം അറിഞ്ഞു. ഭൂമിയിൽ നമ്മുടെ ദൈവം നമ്മെ സൃഷ്ടിച്ചിട്ടുണ്ട് എങ്കിൽ ദൈവം തന്നെ ഒരു വഴിയും കണ്ടിട്ടുണ്ട്.

Shibu Kizhakkekuttu