ലെബനോൺ തലസ്ഥാനമായ ബെയ്‌റൂട്ടിൽ ഭീകര സ്‌ഫോടനം.
ബെയ്‌റൂട്ട് തുറമുഖത്തിനുള്ളിലെ ഗോഡൗണിനുള്ളിലാണ് ഭീകരസ്‌ഫോടനമുണ്ടായത്. പ്രാദേശിക സമയം വൈകുന്നേരം 6 മണിക്കായിരുന്നു സ്‌ഫോടനം.
നിരവധി പേർക്ക് പരുക്കേൽക്കുകയും ഒട്ടേറെ വാഹനങ്ങൾ തകരുകയും ചെയ്തു. മുൻ പ്രധാനമന്ത്രി റഫീഖ് ഹരീരിയുടെ കൊലപാതകക്കേസിന്റെ വിധി വരാനിരിക്കെയാണ് സ്‌ഫോടനം.
ബെയ്‌റൂട്ടിലെ തുറമുഖത്തിനടുത്ത് സ്‌ഫോടക വസ്തുക്കൾ സൂക്ഷിക്കുന്ന ഗോഡൗണുകളിലാണ് സ്‌ഫോടനമുണ്ടായത്. ആളുകൾ റോഡിലൂടെ രക്തം ചിന്തി ഓടുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.