സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു, സുരാജ് മികച്ച നടൻ

0
45

50ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. സാംസ്‌ക്കാരിക മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. മികച്ച നടനായി സുരാജ് വെഞ്ഞാറമൂടിനെ തെരഞ്ഞെടുത്തു. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്‌കാരം. മികച്ച നടി കനി കുസൃതിയാണ്. ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കനിക്ക് പുരസ്‌കാരം. ലിജോ ജോസ് പെല്ലിശേരിയാണ് മികച്ച (ജല്ലിക്കട്ട്) സംവിധായകൻ.

കുമ്പളങ്ങി നൈറ്റ്സിലെ അഭിനയത്തിന്ഫഹദ് ഫാസിലിന് മികച്ച സ്വഭാവ നടനുള്ള അവാർഡ് കിട്ടി. മികച്ച സ്വഭാവ നടി സ്വാസിക (വാസന്തി)

ഛായാഗ്രാഹകന്‍ : പ്രതാപ് പി. നായര്‍

തിരക്കഥ: റഹ്മാന്‍ ബ്രദേഴ്‌സ് (വാസന്തി)

തിരക്കഥ (അവലംബിതം)- പി.എസ് റഫീക്ക് (തൊട്ടപ്പന്‍)

ഗാനരചന: സുജേഷ് ഹരി (പുലരിപൂ പോലെ, സത്യം പറഞ്ഞാ വിശ്വസിക്കുവോ)

സംഗീത സംവിധായന്‍: സുഷിന്‍ ശ്യാം (കുമ്പളങ്ങി നൈറ്റ്‌സ് )

പശ്ചാത്തല സംഗീതം: അജ്മല്‍ ഹസ്ബുള്ള, ചിത്രം: വൃത്താകൃതിയിലുള്ള ചതുരം

ഗായകന്‍: നജീം അര്‍ഷാദ് (കെട്ട്യോള്‍ ആണെന്റെ മാലാഖ,

ഗായിക: മധുശ്രീ നാരായണന്‍ (പറയാതരികെ വന്നെന്റെ)

ജനപ്രിയ സിനിമ: കുമ്പളങ്ങി നൈറ്റ്‌സ്

മികച്ച നവാഗത സംവിധായകന്‍: രതീഷ് പൊതുവാള്‍ (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍)

ബാലതാരം(ആണ്‍) വാസുദേവ് സജീഷ് (സുല്ല്, കള്ളനോട്ടം)

ബാലതാരം(പെണ്‍);കാതറിന്‍ ബിജി (നാനി)

കഥാകൃത്ത്: ഷാഹുല്‍ അലി (വരി)

ചിത്രസംയോജകന്‍: കിരണ്‍ ദാസ് (ഇഷ്‌ക്)

കലാസംവിധായകന്‍: ജ്യോതിഷ് ശങ്കര്‍ (കുമ്പളങ്ങി നൈറ്റ്‌സ് )

സിങ്ക് സൗണ്ട്: ഹരികുമാര്‍ മാധവന്‍ നായര്‍

ശബ്ദമിശ്രണം: കണ്ണന്‍ ഗണപതി (ജെല്ലിക്കെട്ട്)

ശബ്ദഡിസൈന്‍: വിഷ്ണു, ശ്രീശങ്കര്‍ (ഉണ്ട, ഇഷ്‌ക്)

മികച്ച ലാബ്/ കളറിസ്റ്റ്: ലിജു (ഇടം)

മേക്കപ്പ് : രഞ്ജിത് അമ്പാടി ( ഹെലന്‍)

വസ്ത്രാലങ്കാരം :അശോകന്‍ ആലപ്പുഴ ( കെഞ്ചിര)

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (പെണ്‍) : ശ്രുതി രാമചന്ദ്രന്‍ (കമല)

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (ആണ്‍): വിനീത് (ബോബി- ലൂസിഫര്‍, അനന്തന്‍- അര്‍ജുന്‍)

നൃത്ത സംവിധാനം: ബൃന്ദ, പ്രസന്ന സുജിത് (മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം)

ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാര്‍ഡ് : കുമ്പളങ്ങി നൈറ്റ്‌സ്‌.

മികച്ച നവാഗത സംവിധായകന്‍: രതീഷ് പൊതുവാള്‍ (ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍)

മികച്ച കുട്ടികളുടെ ചിത്രം: നാനി (നിര്‍മ്മാതാവ്-ഷാജി മാത്യു, സംവിധായകന്‍- സംവിദ് ആനന്ദ്)

പ്രത്യേക ജ്യൂറി അവാര്‍ഡ്- സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ (വിഷ്വല്‍ എഫക്ട്‌സ്), ചിത്രം- മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം

LEAVE A REPLY

Please enter your comment!
Please enter your name here